താരങ്ങൾക്കൊപ്പം പന്തുതട്ടാൻ കൂറ്റൻ ചീങ്കണ്ണിയും; പിന്നെ സംഭവിച്ചത്​ ഇതാണ്​... വീഡിയോ കാണാം

വാഷിങ്​ടൺ: മുൻനിര താരങ്ങൾ പ്രഫഷനൽ മികവോടെ മൈതാനത്ത്​ പന്തു തട്ടുന്നതുകണ്ട്​ കൊതിപൂണ്ടാൽ ചീങ്കണ്ണി എന്തുചെയ്യും? അതും കണ്ടാൽ ഭയന്നുപോകുന്നത്ര വലിപ്പമുള്ള ഭീമാകാരൻ ചീങ്കണ്ണി. മുൻപിൻ ആലോചിക്കാതെ നേരെ മൈതാനത്തേക്ക്​ ഓടിയെത്തുക തന്നെ. കഴിഞ്ഞ ദിവസം ടോറ​േൻറാ എഫ്​.സി ക്ലബിലെ താരങ്ങൾ പരിശീലിക്കുന്നേടത്താണ്​ പുതിയ അതിഥിയെത്തിയത്​. അമേരിക്കയിലെ ​േഫ്ലാറിഡയിലായിരുന്നു സംഭവം.

കണ്ടപാടെ ഭയന്നുപോയ താരങ്ങൾ പിൻവലിഞ്ഞെങ്കിലും കുറെ നേരം വിരുന്നുകാരൻ മൈതാനത്തുത​ന്നെ തങ്ങി. പലരും ദൂരെ മാറി കാഴ്​ച കണ്ട്​ ഇരുന്നു. ആൾ നീങ്ങുന്നത്​ കണ്ട്​ ഓടി മാറിയവരുമേറെ.

ചീങ്കണ്ണി പുറത്തെടുത്ത സ്​കില്ലുകൾ ആവേശകരമായിരുന്നുവെന്ന്​ ക്ലബ്​ പിന്നീട്​ ട്വിറ്ററിൽ കുറിച്ചു. താരത്തെ ചെറിയ ഇടവേളക്ക്​ ക്ലബിലെടുത്തതായും അതിന്​ പ്രത്യേക 'ചീങ്കണ്ണി വാങ്ങൽ ഫണ്ടി'ൽനിന്ന്​ തുക കണ്ടെത്തിയതായും ക്ലബ്​ അറിയിച്ചു. 


— Toronto FC (@TorontoFC) April 27, 2021 ">Also Read:


Tags:    
News Summary - A massive alligator invaded an MLS side's Florida training session, and players halted their workout to take photos with the beast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT