സൈക്ലിങ് താരത്തിന് പിന്നാലെ കോച്ചിനെതിരെ പരാതിയുമായ വനിത സെയിലിങ് താരം

ന്യൂഡൽഹി: ലൈംഗികാരോപണത്തെത്തുടർന്ന് സൈക്ലിങ് പരിശീലകനെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) പിരിച്ചുവിട്ടതിന് പിറകെ സെയിലിങ് കോച്ചിനെതിരെ പരാതിയുമായി മറ്റൊരു വനിത ദേശീയ താരം. ജർമൻ പര്യടനത്തിനിടെ ഇയാളുടെ പെരുമാറ്റം തനിക്ക് മാനസികമായി അസ്വസ്ഥതയുണ്ടാക്കിയതായി സെയിലർ പറഞ്ഞു.

യാച്ചിങ് അസോസിയേഷൻ ഓഫ് ഇന്ത്യയെ പലതവണ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കിയ ഇവർ, വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സായിക്ക് പരാതി നൽകി. അസോസിയേഷനിൽ നിന്ന് സായി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, ലൈംഗികാതിക്രമമുണ്ടായതായി പരാതിയിലില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് തവണ ഒളിമ്പിക്സിൽ പങ്കെടുത്തയാളും നേവി ടീം പരിശീലകനുമാണ് പരാതിക്ക് വിധേയനായ കോച്ച്.

Tags:    
News Summary - female sailor accuses coach of making her feel uncomfortable during Germany trip; SAI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.