എ​െൻറ ഇടംകയ്യൻ ഹീറോകൾ ഇവരാണ്; ആദരവുമായി യുവരാജ്​സിങ്ങ്​

ന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടംകയ്യൻ ബാറ്റ്​സ്​മാനായിരുന്നു യുവ്​രാജ്​ സിങ്ങ്​. വിനാശകരമായ ബാറ്റിങ്ങ്​ കാരണവും സംരക്ഷണകവചമായി നിലകൊണ്ട ഫീൽഡിങ്ങിലൂടെയും ആശ്രയിക്കാവുന്ന ബൗളിങ്ങ്​ കൊണ്ടും യുവരാജ്​ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായിരുന്നു.

താനിഷ്​ടപ്പെടുന്ന ഏറ്റവും മികച്ച നാല്​ ഇടംകയ്യൻ ബാറ്റ്​സ്​മാൻമാരുടെ ചിത്രം ട്വിറ്ററിലുടെ പങ്കുവച്ചിരിക്കുകയാണ്​ യുവരാജ്. വെസ്​റ്റ്​ ഇൻഡീസി​െൻറ ബ്രയാൻ ലാറ, ഒാസ്​ട്രേലിയയുടെ ആദം ഗിൽക്രിസ്​റ്റും മാത്യു ഹെയ്​ഡൻ ഇന്ത്യയുടെ സൗരവ്​ ഗാംഗുലി എന്നിവരാണ്​ ചിത്രത്തിലുള്ളത്​.

എല്ലാവരും അവരവർക്ക്​ ഇഷ്​ടപ്പെട്ട ഇടംകയ്യന്മാരുടെ പേര്​ പങ്കുവക്കണമെന്നും അദ്ദേഹം കുറിച്ചു. ​'ക്രിക്കറ്റ്​ കണ്ട എക്കാലത്തേയും മികച്ച ചില ഇടംകയ്യൻ ബാറ്റ്​സ്​മാൻമാർക്ക്​ ആദരം. ഈ സുവർണ്ണ പട്ടികയിൽ നിങ്ങളുടെ പ്രിയപ്പെട്ട ഇടംകൈ ബാറ്റ്സ്മാൻമാരേയും ചേർക്കുക'-യുവരാജ്​ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.