ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തിൽ ആസ്ട്രേലിയക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 41 റൺസെടുത്ത ഡേവിഡ് വാർണറാണ് പുറത്തായത്. കുൽദീപ് യാദവിന്‍റെ പന്തിൽ അദ്ദേഹം തന്നെ ക്യാച്ചെടുക്കുകയായിരുന്നു. നേരത്തെ റണ്ണൊന്നുമെടുക്കാതെ ഓപ്പണർ മിച്ചൽ മാർഷ് പുറത്തായിരുന്നു. 18 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലാണ് ആസ്ട്രേലിയ. സ്റ്റീവ് സ്മിത്ത് (34), ലബുഷെയ്ൻ (ഒന്ന്) എന്നിവരാണ് ക്രീസിലുള്ളത്.
സ്പിന്നർമാർക്ക് അനുകൂല പിച്ചാണ് ചെന്നൈയിലേത്. അതിനാൽ ടോസ് നേടിയ ആസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. അസുഖബാധിതനായ ശുഭ്മാൻ ഗില്ലിന് വിശ്രമം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.