ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്ര ഫൈനലിൽ

ബു​ഡ​പെ​സ്റ്റ്: ജാവലിൻ ത്രോ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ഹംഗറിലെ ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് ഫൈനലുറപ്പിച്ചത്. ഇതോടെ പാരീസ് ഒളിമ്പിക്സ് യോഗ്യത മാർക്കും (85.50 മീറ്റർ) നീരജ് മറികടന്നു. ഗ്രൂപ്പ് എയിൽ ഒന്നാമത് ഫിനിഷ് ചെയ്ത് ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്.

ഒരു ഡയമണ്ട് ലീഗ് ചാമ്പ്യൻ കൂടിയായ ചോപ്രയ്ക്ക് 2022 ൽ ഒറിഗോണിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി ലഭിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡലായിരുന്നു അത്. 2003 ൽ പാരീസിൽ അഞ്ജു ബോബി ജോർജിന്റെ ലോംഗ് ജംപ് വെങ്കലത്തിന് ശേഷം രാജ്യം നേടുന്ന രണ്ടാമത്തെ മെഡലായിരുന്നു.

നിലവിൽ ലോക അത്‌ലറ്റിക്‌സ് റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ പുരുഷ ജാവലിൻ ത്രോ താരമായ നീരജ് ചോപ്ര സ്വർണം ഉറപ്പിച്ച് തന്നെയാണ് മുന്നേറുന്നത്.  ഗ്രൂപ്പ് എയിൽ ഇന്ത്യൻ താരം ഡി പി മനു 81.31 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് എത്തി. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ കിഷോർ മത്സരിക്കുന്നുണ്ട്. 


ഗ്രൂപ്പ് എ 

1. നീരജ് (ഇന്ത്യ) - 88.77

2. വെബർ (ജർമ്മനി) - 81.05 മീ, 82.39 മീ, 80.83 മീ

3. മനു (ഇന്ത്യ) - 78.10 മീറ്റർ, 81.31 മീറ്റർ, 80.83.

4. വെഗ്നർ (പോളണ്ട്) - 76.50, 81.25 മീ, 75.74 മീ

5. കുസേല (ഫിൻലൻഡ്) - 79.27 മീ, 

6. ഡീൻ (ജപ്പാൻ) - 78.21 മീ, 78.57 മീ, 79.21 മീ

7. പീറ്റേഴ്സ് (ഗ്രെനഡ) - 78.02 മീ, 77.51 മീ, 78.49 മീ

8. യെഗോ (കെനിയ) -  78.42, 76.88, 76.68 മീറ്റർ

9. ഗെയ്‌ലംസ് (ലാത്വിയ) - 77.20, 77.43 മീറ്റർ, 

10. ഒഗുറ (ജപ്പാൻ) - 76.65, 75.70 മീറ്റർ

11. വില്യംസൺ (യുഎസ്എ) - 76.10 മീറ്റർ, 

12. സ്മിറ്റ് (ദക്ഷിണാഫ്രിക്ക) - 64.29 മീ, 75.03 മീ, 71.21 മീ

13. സോസയ (ഫ്രാൻസ്) - 68.23 മീ, 74.80 മീ, 

14. തോംസൺ (യുഎസ്എ) - 72.46 മീ, 72.99, 74.21 മീ

15. റാമോസ് (പോർച്ചുഗൽ) - 66.02 മീ, 74.03 മീ, 73.55 മീ

Tags:    
News Summary - World Athletics Championships: Neeraj Chopra in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.