കോഹ്​ലിയും വില്യംസണും

സ്​മിത്തും കോഹ്​ലിയും ജാഗ്രതൈ; ടെസ്​റ്റ്​ റാങ്കിങ്ങിൽ രണ്ടാമതെത്തി വില്യംസൺ

ദുബായ്​: സമീപകാലത്ത്​ ടെസ്​റ്റ്​ ക്രിക്കറ്റിൽ ബാറ്റ്​സ്​മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട്​ സ്​ഥാനത്ത്​ രണ്ട്​ പേര്​ മാത്രമായിരുന്നു കാണപ്പെട്ടത്​. തിങ്കളാഴ്​ച പുറത്തുവന്ന റാങ്ക്​ പട്ടികയിൽ സ്​റ്റീവൻ സ്​മിത്തിനും വിരാട്​ കോഹ്​ലിക്കും കനത്ത വെല്ലുവിളി ഉയർത്തി ന്യൂസിലൻഡ്​ നായകൻ കെയ്​ൻ വില്യംസൺ മികച്ച നേട്ടമുണ്ടാക്കി.

ഇന്ത്യൻ ക്യാപ്​റ്റൻ കോഹ്​ലിയോടൊപ്പം രണ്ടാം സ്​ഥാനത്താണ്​ വില്യംസണിപ്പോൾ. 911 പോയൻറ​ുമായി ആസ്​ട്രേലിയൻ താരം സ്​മിത്താണ്​ ഒന്നാം സ്​ഥാനത്ത്​. ഹാമിൽട്ടണിൽ വെസ്​റ്റിൻഡീസിനെതിരെ മാച്ച്​വിന്നിങ്​ ഡബിൾ സെഞ്ച്വറി (251) കുറിച്ചതാണ്​ വില്യംസണ്​ തുണയായത്​. കിവി ബാറ്റ്​സ്​മാൻമാരുടെ ഏറ്റവും ഉയർന്ന ഒമ്പതാമത്തെ സ്​കോർ കുറിച്ച വില്യംസൺ രണ്ട്​ റാങ്ക്​ കയറിയാണ്​ കോഹ്​ലിക്കൊപ്പമെത്തിയത്​.

ഏഴാം റാങ്കിലുള്ള ചേ​േതശ്വർ പുജാരയാണ്​ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്​സ്​മാൻ. മറ്റൊരു കിവി ബാറ്റ്​സ്​മാനായ ടോം ലഥാം പത്താമനായി ടോപ്​ ​10ൽ കയറി. ഒരോ സ്​ഥാനങ്ങൾ വീതം നഷ്​ട​െപട്ട്​ അജിൻക്യ രഹാനെ 11ലും മായങ്ക്​ അഗർവാൾ 12ലും എത്തി.

ആസ്​ട്രേലിയൻ താരം പാറ്റ്​ കമ്മിൻസാണ്​ (904) ബൗളർമാരിൽ ഒന്നാം സ്​ഥാനത്ത്​. ന്യൂസിലൻഡിൻെറ നീൽ വാഗ്​നറും (849) ഇംഗ്ലണ്ടിൻെറ സ്​റ്റുവർട്ട്​ ബ്രോഡും (845) രണ്ട്,​ മൂന്ന്​ സ്​ഥാനങ്ങളിൽ നിൽക്കുന്നു. ഒമ്പതാം റാങ്കിലുള്ള ജസ്​പ്രീത്​ ബുംറ മാത്രമാണ്​ ഇന്ത്യൻ പ്രതിനിധി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീ​ന്ദ്ര ജദേജ മൂന്നാമതെത്തി. ഇംഗ്ലണ്ടിൻെറ ബെൻ സ്​റ്റോക്​സും വിൻഡീസ്​ താരം ജേസൺ ഹോൾഡറുമാണ്​ ആദ്യ രണ്ട്​ റാങ്കുകളിൽ.

Tags:    
News Summary - Williamson rises to joint second with Kohli in ICC Test ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.