മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബംഗ്ലാദേശ് പര്യടനം നീട്ടിവെച്ചതോടെ വെറ്ററൻ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കളി കാണാൻ ആരാധകർ ഇനിയും കാത്തിരിക്കണം. ഈ വർഷം ആഗസ്റ്റിൽ നിശ്ചയിച്ചിരുന്ന പര്യടനം 2026 സെപ്റ്റംബറിലേക്കാണ് നീട്ടിയത്.
മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്‍റി20 മത്സരങ്ങളുമാണ് ഇന്ത്യ ബംഗ്ലാദേശിൽ കളിക്കാൻ തീരുമാനിച്ചിരുന്നത്. ട്വന്‍റി20, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇരുവരും ഇന്ത്യക്കായി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും (ബി.സി.ബി) ബി.സി.സി.ഐയും സംയുക്തമായാണ് മത്സരം നീട്ടിവെക്കാൻ തീരുമാനിച്ചത്. തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങളും മറ്റു അസൗകര്യങ്ങളും കണക്കിലെടുത്താണ് പരമ്പര അടുത്ത വർഷത്തേക്ക് നീട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശ് പര്യടത്തിൽ കോഹ്ലിയും രോഹിത്തും ഇന്ത്യക്കായി ഏകദിനത്തിൽ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇനി നവംബറിലാണ് ഇന്ത്യ ഒരു വൈറ്റ് ബാൾ ടൂർണമെന്‍റ് കളിക്കുന്നത്. ആസ്ട്രേലിയൻ പര്യടനത്തിൽ മൂന്നു ഏകദിനങ്ങളും അഞ്ചു ട്വന്‍റി20 മത്സരങ്ങളുമാണുള്ളത്. പിന്നാലെ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരെയും ഇന്ത്യക്ക് ഏകദിന പരമ്പരകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.