കിങിനിതെന്ത് പറ്റി‍? ഫൈനലിൽ നേടിയത് മൂന്ന് ബൗണ്ടറികൾ മാത്രം

അഹ്മദാബാദ് : ഐ.പി.എല്ലിന്‍റെ കലാശപ്പോരാട്ടത്തിൽ റൺറേറ്റ് ഉയർത്താനാവാതെ ആർ.സി.ബി സൂപ്പർ താരം വിരാട് കോഹ്ലി.പഞ്ചാബ് കിങ്സിന് എതിരായ ഫൈനലിൽ ബാംഗ്ലൂരിനായി ഓപ്പണറായി ഇറങ്ങിയ കോഹ്ലി 43 റൺസ് നേടിയെങ്കിലും അതിനായി 35 പന്തുകൾ നേരിടേണ്ടി വന്നു. മൂന്ന് ബൗണ്ടറികൾ മാത്രം നേടിയ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 122.86 ആയിരുന്നു. ആക്രമിച്ച് കളിക്കുന്നതിൽ കോഹ്ലി പരാജയപ്പെട്ടത് ആർ.സി.ബിയുടെ റണ്ണൊഴുക്കിനെയും സാരമായി ബാധിച്ചു. അഫ്ഗാനിസ്താൻ താരം അസ്മത്തുള്ള ഒമർസായിയുടെ പന്തിൽ അദ്ദേഹത്തിന് തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്ലി ഓറഞ്ച് ക്യാപ് പട്ടികയിൽ നിലവിൽ മൂന്നാമതാണ്. എന്നാൽ ഫൈനൽ ഇന്നിങ്സിൽ അവസരോചിതമായ ആരാധകരെ തൃപ്തിപ്പെടുത്തുന്നൊരു പ്രകടനം താരത്തിൽ നിന്നും ഉണ്ടായില്ലെന്ന് വ്യക്തം. 15 മത്സരങ്ങളിൽ നിന്നായി 657 റൺസാണ് സീസണിൽ താരത്തിന്‍റെ സമ്പാദ്യം. 15 കളികളിൽ നിന്നും 759 റൺസ് നേടിയ ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദർശനാണ് പട്ടികയിൽ ഒന്നാമത്. 717 റൺസുമായി മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവ് രണ്ടാമതുണ്ട്.

Tags:    
News Summary - What happened to Kohli? He hit only three boundaries in the final.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.