ടീമിൽ സൂപ്പർ സ്റ്റാറുകളില്ല; അതായിരുന്നു ഞങ്ങളുടെ വിജയം- കെയിൻ വില്ല്യംസൺ

സമീപകാലത്തായി ടൂർണമെന്‍റുകളിൽ സ്​ഥിരതയാർന്ന പ്രകടനം കാഴ്​ച്ചവെച്ചവാരാണ്​ ന്യൂസിലൻഡ്​ ക്രിക്കറ്റ്​ ടീം. ഇക്കഴിഞ്ഞ ലോകകപ്പ്​ ട്വന്‍റി20യും ആരാധകർ അതു കണ്ടു. കരുത്തരുടെ ഗ്രൂപ്​ കടന്ന്​​ ​അനായാസം ഫൈനലിലെത്തിയ ന്യൂസിലൻഡിന്‍റെ വിജയ രഹസ്യം വെളിപ്പെടുത്തി ക്യാപ്​റ്റൻ കെയിൻ വില്ല്യംസൺ. ഫൈനൽ പോരാട്ടത്തിൽ ഓസീസിനു മുന്നിൽ വീണെങ്കിലും ആരാധകരുടെ മനംകവർന്നവരാണ്​ അവർ​. എ​കണോമിക്​ ടൈംസിനു നൽകിയ അഭിമുഖത്തിലാണ്​ താരം മനസുതുറന്നത്​.


'' ഒരു ടൂർണമെന്‍റിനെത്തുന്ന എല്ലാ ടീമുകൾക്കും അവരുടെതായ പ്രവർത്തന രീതികളുണ്ടാവും. ഞങ്ങളുടെ ടീമിനെ എടുത്താൽ, ഈ സംഘത്തിൽ ഒരു സൂപ്പർസ്റ്റാർ ഇല്ലെന്ന്​ കാണാം. എന്നാൽ, ഐക്യമുള്ള ഒരു സംഘമായിരുന്നു. ഒത്തൊരുമിച്ചുള്ള പ്രകടനങ്ങളാണ്​ ഞങ്ങൾ നടത്തിയത്. ചില ദിവസം ഞങ്ങൾക്ക്​ അനുകൂലമായില്ല. ഫൈനലിൽ ആസ്​ട്രേലിയ കരുത്തരായ എതിരാളികളായിരുന്നു. എന്നിട്ടും 'കലക്​ടീവ്​ പെർഫോമൻസ്'​ വിടാതെ കളിച്ചു​''- വില്ല്യംസൺ പറഞ്ഞു.

2015, 2019 ഏകദിന ലോകകപ്പിലും ന്യൂസിലൻഡ്​ തന്നെയായിരുന്നു ഫൈനലിൽ പ്രവേശിച്ചിരുന്നത്​. ഐ.സി.സി ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിൽ ഫൈനലിലുണ്ടായിരുന്ന ടീം, ഇന്ത്യയെ തോൽപിച്ച്​ കിരീടം നേടുകയും ചെയ്​തിരുന്നു. 

Tags:    
News Summary - "We operate as a team and do things as a collective" - Kane Williamson on New Zealand's success in ICC events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.