'അടുത്ത കളിക്കിറങ്ങും മുമ്പ്​ ബാറ്റ്​സ്​മാൻമാർക്ക്​ ഗ്ലൂക്കോസ്​ കൊടുക്കൂ'; ചെന്നൈയെ ട്രോളി സെവാഗ്​

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർകിങ്​സി​െന ​പരിഹസിച്ച്​ മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്​. ഡൽഹി കാപ്പിറ്റൽസിനോട്​ 44 റൺസിൻെറ ഏകപക്ഷീയ തോൽവി ചെന്നൈ വഴങ്ങിയതോടെയാണ്​ ട്വീറ്റുമായി സെവാഗ്​ എത്തിയത്​.

''ചെന്നൈ ബാറ്റ്​സ്​മാൻ മാർക്ക്​ ശരിയായ രീതിയിൽ മുന്നോട്ട്​ പോകാനാകുന്നില്ല. അടുത്ത മത്സരത്തിനിറങ്ങും മു​േമ്പ കുറച്ച്​ ഗ്ലൂ​േകാസ്​ കൊടുക്കൂ'' -സെവാഗ്​ ട്വീറ്റ്​ ചെയ്​തു.

നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച്​ സീസൺ തുടങ്ങിയ ചെ​െന്നെ രാജസ്ഥാൻ റോയൽസിനോടും ഡൽഹി കാപ്പിറ്റൽസിനോടും തോൽവി വഴങ്ങിയതിന്​ പിന്നാലെനായകൻ മഹേന്ദ്ര സിങ്​ ധോണിയടക്കമുള്ള താരങ്ങളുടെ മെല്ലെപ്പോക്കിന്​ നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ ​ട്രോളുമായി സെവാഗ്​ എത്തിയിരിക്കുന്നത്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT