ബുംറയും നടരാജനും തമ്മിൽ എന്തെങ്കിലും സാമ്യതകൾ ഉണ്ടോ? ഉണ്ടെന്ന്​ ​വീരു പറയുന്നു

ആസ്​ട്രേലിയക്കെതിരെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ശ്രദ്ധ നേടിയ ഇന്ത്യൻ ബൗളറാണ്​ നടരാജൻ. തമിഴ്​നാട്ടുകാരനായ ഈ ഇട​ൈങ്കയ്യൻ ഫാസ്​റ്റ്​ ബൗളറുടെ പ്രകടനം കൂടിചേർന്നതോടെയാണ്​ ഇന്ത്യ ഓസീസിനെതിരെ പരമ്പര നേടിയത്​.


അരങ്ങേറ്റ ഏകദിന മത്സരത്തിൽ രണ്ടു വിക്കറ്റും ആദ്യ ട്വൻറി20യിൽ നാലോവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റുകളും രണ്ടാം മത്സരത്തിൽ നാലോവറിൽ 20 റൺസ്​ മാത്രം വഴങ്ങി രണ്ടു വിക്കറ്റുകളും നടരാജൻ നേടി.


ഇന്ത്യയുടെ പ്രതീക്ഷയായി മാറിയ ഈ താര​ത്തിന്, മറ്റൊരു പേസറായ ജസ്​പ്രീത്​ ബുംറയുമായി എന്തെങ്കിലും സാമ്യതയുണ്ടോ​​? ആക്​ഷനിലോ, സ്​റ്റൈലിലോ യാതൊരു സാമ്യതയും കാണില്ല. എന്നാൽ, ചില കണക്കുകളിൽ ഇരുവരും സാമ്യതകളുണ്ട്​. മറ്റാർക്കും അത്രപെ​ട്ടെന്ന്​ പിടികിട്ടാത്ത ആ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്​ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗാണ്​​.

സെവാഗ് ചൂണ്ടിക്കാട്ടിയ സാമ്യതകൾ:

  •  ആസ്‌ട്രേലിയക്കെതിരെ ആസ്‌ട്രേലിയയിലാണ് ജസ്പ്രീത് ബുംറയും ടി നടരാജനും ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലും ട്വൻറി20യിലും അരങ്ങേറ്റം കുറിച്ചത്.
  •  പകരക്കാരായാണ് ഇരുവരും പ്ലേയിങ് ഇലവനിൽ അവസരം നേടിയത്. 2015-16 ൽ നടന്ന പരമ്പരയിൽ മുഹമ്മദ് ഷമിക്ക്​ പരിക്കേറ്റതിനെ തുടർന്നാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ജസ്പ്രീത് ബുംറയ്ക്ക് അവസരം ലഭിച്ചത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്നാണ് നടരാജൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്.
  • ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇരുവരും അരങ്ങേറ്റം കുറിച്ച ആ മത്സരങ്ങളിൽ മാത്രമാണ് ആ പരമ്പരയിൽ ഇന്ത്യ വിജയിച്ചത്!
  • ഏകദിന അരങ്ങേറ്റത്തിൽ ഇരുവരും രണ്ട് വിക്കറ്റുകൾ വീതമാണ് നേടിയത്.
  •  ട്വൻറി20 അരങ്ങേറ്റത്തിലും ഇരുവരും മൂന്ന് വിക്കറ്റുകൾ വീതമാണ് നേടിയത്. അഡ്​ലെയ്ഡിൽ നടന്ന മത്സരത്തിൽ ബുംറ 23 റൺസ്​ വഴങ്ങിയാണ് 3 വിക്കറ്റ് വീഴ്ത്തിയതെങ്കിൽ കാൻബറയിൽ നടന്ന മത്സരത്തിൽ നടരാജൻ 30 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT