ന്യൂഡൽഹി: 18 വർഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്‍ലിക്കും ആർ.സി.ബിക്കും ഒരു ഐ.പി.എൽ കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ചായിരുന്നു ആർ.സി.ബിയുടെ കിരീടനേട്ടം. മത്സരത്തിൽ കോഹ്‍ലി തന്നെയായിരുന്നു ആർ.സി.ബിയുടെ ടോപ് സ്കോറർ.
ആർ.സി.ബിയുടെ കിരീട നേട്ടത്തിന് പിന്നാലെ വിരാട് കോഹ്‍ലിയുടേയും സചിൻ ടെണ്ടുൽക്കറുടേയും ട്രോഫിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. കോഹ്‍ലിയുടെ ട്രോഫിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സംബന്ധിച്ച ചോദ്യത്തിന്. ടെണ്ടുൽക്കർ ഇതിനേക്കാളേറെ സമയം ഒരു ട്രോഫിക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടെന്ന് സെവാഗ് പറഞ്ഞു.
ഒരു ട്രോഫിക്ക് വേണ്ടിയുള്ള കോഹ്‍ലിയുടെ കാത്തിരിപ്പ് 12 വർഷം മാത്രമാണ് നീണ്ടുനിന്നത്. എന്നാൽ, സചിൻ 1989 മുതൽ 2011 വരെ ട്രോഫിക്ക് വേണ്ടി കാത്തിരുന്നു. എന്നിട്ടും സചിൻ പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ സചിൻ സ്വപ്നം യാഥാർഥ്യമാക്കുക തന്നെ ചെയ്തുവെന്നും സെവാഗ് പറഞ്ഞു.
ട്രോഫി നേടിയതോടെ സചിന്റെ സമ്മർദം ഇല്ലാതായി. ഒരു കുറ്റബോധവും ഇല്ലാതെയാണ് സചിൻ മത്സരത്തിൽ നിന്നും വിരമിച്ചത്. അതുപോലെ തന്നെയാണ് കോഹ്‍ലിയുടെയും കാര്യം. ഇപ്പോൾ അദ്ദേഹത്തിന് സമ്മർദം ഇല്ലാതായി. ഇനി എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് ഐ.പി.എൽ കരിയറിനോട് വിടപറാം. പണം നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാം. എന്നാൽ, ട്രോഫികൾ അത്ര പെട്ടെന്ന് തേടിയെത്തില്ലെന്നും സെവാഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.