ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്​ലി കളിക്കി​ല്ല; പരമ്പരക്ക്​ മുമ്പ്​ രോഹിത്​ തിരിച്ചെത്തും

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന്​ ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ വിരാട്​ കോഹ്​ലി കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന്​ അറിയിച്ചാണ്​ കോഹ്​ലി പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നത്​. അതേ സമയം ഏകദിന പരമ്പരക്ക്​ മുമ്പായി രോഹിത്​ കളിക്കളത്തിലേക്ക്​ തിരിച്ചെത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു.

പരീശിലനത്തിനിടെ പരിക്കേറ്റ രോഹിത്​ ശർമ്മക്ക്​ ഒരു മാസത്തെ വിശ്രമം വേണമെന്നാണ്​ ഡോക്​ടർമാർ നിർദേശിച്ചിരിക്കുന്നത്​. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന്​ ഏകദിന മത്സരങ്ങളുടെ പരമ്പര തുടങ്ങുന്നത്​ ജനുവരി 19നാണ്​. ജനുവരി 21,23 തീയതികളിലാണ്​ രണ്ടും മൂന്നും ഏകദിന മത്സരങ്ങൾ.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്​ പരമ്പരക്കായി രോഹിത്​ ശർമ്മക്ക്​ പകരം പ്രിയങ്ക്​ പഞ്​ജലിനെ ടീമിലെടുത്തു. ഇന്ത്യയുടെ ഏകദിന, ട്വന്‍റി 20 ടീമുകളുടെ ക്യാപ്​റ്റനായും ടെസ്റ്റ്​ ടീമിന്‍റെ വൈസ്​ ക്യാപ്​റ്റനായും രോഹിതിനെ തെരഞ്ഞെടുത്തിരുന്നു.

Tags:    
News Summary - Virat Kohli To Opt Out Of South Africa ODIs, Rohit Sharma Will Recover In Time: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.