വിജയ് ഹസാരെ; വിഷ്ണു വിനോദിന് സെഞ്ച്വറി; കേരളം എട്ടിന് 348

അഹമ്മദാബാദ്: വിജയ് ഹസാരെ ​​ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ കേരളത്തിന് ത്രിപുരക്കെതിരെ മികച്ച ടോട്ടൽ. ആദ്യം ബാറ്റു ചെയ്ത കേരളം വിഷ്ണു വിനോദി​ന്റെ സെഞ്ച്വറിയുടെയും (102 നോട്ടൗട്ട്), ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ മിന്നുന്ന തുടക്കത്തിന്റെയും (94) ബലത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. ഇന്ത്യൻ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം കളിക്കാനിറങ്ങിയത്.

അഭിഷേക് നായർ (21), അഹമ്മദ് ഇംറാൻ (0), ബാബ അപരാജിത് (64), അങ്കിത് ശർമ (28), മുഹമ്മദ് അസ്ഹറുദ്ദീൻ (1), അഖിൽ സ്കറിയ (18), എം.ഡി നിധീഷ് (0) എന്നിങ്ങനെയാണ് മറ്റു കേരള താരങ്ങളുടെ സംഭാവന.

മറുപടി ബാറ്റിങ്ങ് ആരംഭിച്ച ത്രിപുര ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടമാവാതെ 10 ഓവറിൽ 59 റൺസ് എന്ന നിലയിലാണ്.

Tags:    
News Summary - Vijay Hazare: Vishnu Vinod hits unbeaten ton for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.