Posted On
date_range Updated On
date_range സ്റ്റേഡിയത്തിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ച് ഇന്ത്യൻ ടീമിന്റെ വിജയാഘോഷം
ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ച് ഇന്ത്യൻ ടീമിന്റെ വിജയാഘോഷം. കാര്യവട്ടം സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ എട്ട് വിക്കറ്റ് ജയത്തിന് ശേഷം രാത്രി ടീം താമസിക്കുന്ന കോവളം ലീല റാവിസ് ഹോട്ടലിലാണ് വിജയാഘോഷം നടന്നത്.
മത്സരശേഷം ഹോട്ടലിൽ എത്തിയ ഇന്ത്യൻ ടീമിനെ കാത്തിരുന്നത് ക്രിക്കറ്റ് പിച്ചിന്റെയും ബാറ്റിന്റെയും ബോളിന്റെയും പാഡിന്റെയും ആകൃതിയിലുള്ള കേക്കായിരുന്നു. വ്യത്യസ്തമായ കേക്ക് താരങ്ങളും ടീം ഒഫീഷ്യലുകളും ആദ്യം മൊബൈൽ കാമറകളിൽ പകർത്തി.
ഹോട്ടലിലെ ജീവനക്കാരുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ താരങ്ങൾ കേക്ക് മുറിച്ചു. കേക്കിന്റെ രൂപത്തെപ്പറ്റി വിരാട് കോഹ്‍ലി സഹതാരങ്ങളോട് തമാശ പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.