ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പിയൂഷ് ചൗള

ന്യൂഡൽഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് 36കാരനായ പിയൂഷ് ചൗള വിരമിക്കൽ പ്രഖ്യാപിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു പിയൂഷ് ചൗള.

മൂന്ന് ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും ഏഴ് ട്വന്റി 20 മത്സരങ്ങളിലും ചൗള ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 43 വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായി. ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലും അംഗമായിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെ ഫീൽഡിൽ തുടർന്നതിന് ശേഷം ഈ മനോഹര ഗെയിമിനോട് വിടപറയാൻ സമയമായിരിക്കുന്നു. ഇന്ത്യ​യുടെ ലോകകപ്പുകൾ നേടിയ ടീമുകളുടെ ഭാഗമാവാൻ കഴിഞ്ഞ്ത് അഭിമാനാർഹ നേട്ടമാണ്. ആ ഓർമകൾ എപ്പോഴും ഹൃദയത്തിലുണ്ടാവുമെന്ന് പിയൂഷ് ചൗള ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഐ.പി.എൽ ഫ്രാഞ്ചൈസികളേയും നന്ദിയറിയിക്കുകയാണ്. ഇന്ന് എനിക്ക് വൈകാരികമായൊരു ദിവസമാണ്. അന്താരാഷ്ട, ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണെന്നും ചൗള ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.

15ാം വയസിലാണ് ചൗള ക്രിക്കറ്റ് ലോകത്തേക്ക് ചുവടുവെക്കുന്നത്. ഉത്തർപ്രദേശിന്റെ അണ്ടർ-19, അണ്ടർ-22 ടീമുകളിൽ അംഗമായിരുന്നു. 17ാം വയസിലാണ് ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിച്ചത്.

Tags:    
News Summary - Veteran legspinner Piyush Chawla retires from all formats of cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.