Posted On
date_range Updated On
date_range ട്വന്റി 20 ലോകകപ്പ്: ലോക ചാമ്പ്യന്മാർക്ക് ഇന്ന് നിർണായക പോരാട്ടം
പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ആസ്‌ട്രേലിയക്ക് ഇന്ന് നിർണായക പോരാട്ടത്തിൽ എതിരാളികളായെത്തുന്നത് ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്ക. ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലേക്ക് മുന്നേറാന്‍ ആതിഥേയർക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് പെര്‍ത്തില്‍ ആണ് മത്സരം. സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 89 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയതാണ് ഓസീസിന് തിരിച്ചടിയായത്. എന്നാല്‍, അയര്‍ലന്‍ഡിനെ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക.
ശക്തരായ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ന് തോല്‍വി വഴങ്ങിയാല്‍ കങ്കാരുക്കളുടെ സെമി പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയാകും. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരെയാണ് അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.