പാകിസ്താന് ടോസ്; ഇന്ത്യക്ക് ബാറ്റിങ്, ദീപക് ഹൂഡയും രവി ബിഷ്ണോയിയും പന്തും ടീമിൽ

ദുബൈ: ഏഷ്യാ കപ്പ് ട്വന്റി 20യിലെ ഇന്ത്യ-പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിൽ ടോസ് ലഭിച്ച പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹോങ്കോങ്ങിനെതിരായ കഴിഞ്ഞ കളിയിൽനിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ രവീന്ദ്ര ജദേജക്ക് പകരം ​ദീപക് ഹൂഡയും വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന് പകരം ഋഷബ് പന്തും ആവേശ് ഖാന് പകരം രവി ബിഷ്‍ണോയിയും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചു. പാക് ടീമിൽ മുഹമ്മദ് ഹസ്‌നൈനും ഇടം നേടി.

ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇരു ടീമുകളും ഏറ്റുമുട്ടിയ കഴിഞ്ഞ അഞ്ചു ട്വന്റി 20യിലെ അവസാന നാലും ജയിച്ചത് ഇന്ത്യയാണ്. 

പ്ലേയിങ് ഇലവൻ: ഇന്ത്യ -കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്.

പാകിസ്താൻ: മുഹമ്മദ് റിസ്‌വാൻ, ബാബർ അസം, ഫഖർ സമാൻ, ഖുശ്ദിൽ ഷാ, ഇഫ്തിഖാർ അഹമ്മദ്, ഷദാബ് ഖാൻ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈൻ, നസീം ഷാ.

Tags:    
News Summary - Toss for Pakistan; Batting for India, Deepak Hooda and Ravi Bishnoi in the team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.