'അയാളുടെ പെരുമാറ്റം ഒരു നായകന്​ യോജിച്ചതല്ല'; ടിം പെയ്​നിനെ നായക സ്ഥാനത്ത്​ നിന്ന്​ നീക്കണമെന്ന്​ ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റ്​ പ്രേമികൾ ഇന്ത്യയുടെ​ ഏറ്റവും ആഘോഷിക്കുന്ന വിജയങ്ങൾ പലപ്പോഴും ആസ്​ട്രേലിയൻ ടീമിനെതിരെയുള്ളതാണ്​. അതി​െൻറ പ്രധാന കാരണങ്ങളിലൊന്ന് കംഗാരുക്കളുടെ കുപ്രസിദ്ധമായ 'സ്ലെഡ്​ജിങ്ങും'.​ റിക്കി പോണ്ടിങ്ങി​െൻറ കാലം തൊട്ട്​ ഒാസീസ്​ താരങ്ങൾ പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല നാവ്​ കൊണ്ടുകൂടിയാണ്​ കളിക്കാറുള്ളത്​. കളിക്കളത്തിലും പുറത്തും അവർ മറു ടീമിലെ താരങ്ങളെ യഥേഷ്​ടം അധിക്ഷേപിക്കാറുണ്ട്​. ഇന്ത്യയുടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒാസീസ്​ പര്യടനത്തിലും പതിവ്​ തുടരുന്ന കാഴ്​ച്ചയാണ്​.

നായകൻ ടിം പെയ്​ൻ പോലും പല തവണയായി പ്രകോപനമേതുമില്ലാതെ ഇന്ത്യൻ താരങ്ങളെ അധിക്ഷേപിച്ചിരുന്നു. താരം അംപയറോട്​ മോശമായ പെരുമാറിയ സംഭവവും വാർത്തയായി. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​ മുൻ ഇന്ത്യൻ ബാറ്റിങ്​ ഇതിഹാസം സുനിൽ ഗവാസ്കർ. പരമ്പരക്ക്​ ശേഷം പെയ്​നിനെ നായക സ്ഥാനത്ത്​ നിന്ന്​ നീക്കണമെന്ന്​ ഗവാസ്കർ അഭിപ്രായപ്പെട്ടു. പെയ്​നി​െൻറ പെരുമാറ്റം ഒരു നായകന്​ യോജിച്ചതല്ലെന്നും അനാവശ്യമായി സംസാരിക്കുന്നതിന്​ പകരം സ്റ്റമ്പുകൾക്ക്​ പിന്നിൽ നിന്ന്​ ക്യാച്ചെടുക്കുന്നതിലും സ്വന്തം ടീമിനെ മുന്നോട്ട്​ നയിക്കുന്നതിലും അവൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവാസ്കർ ഇന്ത്യ ടുഡേയ്​ക്ക്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT