സമൂഹ മാധ്യമത്തിലൂടെ ഭീഷണി സന്ദേശം; ഇന്ത്യ-ന്യൂസിലാൻഡ് മത്സരവേദിയായ വാംഖഡെയിൽ സുരക്ഷ ശക്തമാക്കി

മുംബൈ: ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയും ശക്തരായ ന്യൂസിലാൻഡും തമ്മിലുള്ള സെമിഫൈനൽ പോരാട്ടത്തിന് വേദിയാകുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. സ്റ്റേഡിയത്തിൽ അനിഷ്ട സംഭവം ഉണ്ടാകുമെന്ന് സമൂഹ മാധ്യമമായ എക്സിലൂടെ അജ്ഞാതൻ ഭീഷണിപ്പെടുത്തിയതോടെയാണ് നടപടിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. മുംബൈ ​പൊലീസിനെ ടാഗ് ചെയ്താണ് അജ്ഞാതൻ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. തോക്കുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ എന്നിവയുടെ ചിത്രമടക്കമായിരുന്നു പോസ്റ്റ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂക്ഷ്മമായ സുരക്ഷ പരിശോധനക്ക് ശേഷമാകും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക.

കളിച്ച ഒമ്പത് മത്സരങ്ങളിലും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി പോരാട്ടത്തിനിറങ്ങുന്നത്. ആ​സ്ട്രേ​ലി​യ, അ​ഫ്ഗാ​നി​സ്താ​ൻ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക, നെ​ത​ർ​ല​ൻ​ഡ്സ് എന്നിവർ ഇ​ന്ത്യ​യോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. ആ​ധി​കാ​രി​ക​മാ​യി​രു​ന്നു എ​ല്ലാ ജ​യ​ങ്ങ​ളും.

ആ​ദ്യം ബാ​റ്റ് ചെ​യ്ത നാ​ലി​ൽ മൂ​ന്നിലും 300 റ​ൺ​സി​ന​പ്പു​റം സ്കോ​ർ ചെ​യ്തു ടീം ​ഇ​ന്ത്യ. ര​ണ്ടു തവണ 350 ക​ട​ന്ന​തി​ൽ ഒ​ന്ന് 410ലെ​ത്തി. ഇം​ഗ്ല​ണ്ടി​നെ​തി​രെ 229ൽ ​അ​വ​സാ​നി​പ്പി​ച്ച​ത് മാ​ത്ര​മാ​ണ് അ​പ​വാ​ദം. ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത അ​ഞ്ചു ത​വ​ണ​യും വി​യ​ർ​ക്കാ​തെ ചേ​സ് ചെ​യ്തു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ നേ​ടി​യ നാ​ലു വി​ക്ക​റ്റ് ജ​യ​മാ​ണ് കൂ​ട്ട​ത്തി​ലെ ചെ​റി​യ പ്ര​ക​ട​നം. ഒ​രു ക​ളി​യി​ൽ പോ​ലും ഇ​ന്ത്യ ഓ​ൾ ഔ​ട്ടാ​യി​ല്ല.

അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ ര​ണ്ടാ​മ​താ​ണ് ബാ​റ്റ് ചെ​യ്ത​ത്. 300ന് ​അ​രി​കി​ൽ പോ​ലും എ​ത്താ​ൻ ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ​വ​ർ​ക്കാ​യി​ല്ല. ന്യൂ​സി​ല​ൻ​ഡി​ന്റെ ടോ​ട്ട​ലാ​യ 273 ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​ക്കെ​തി​രെ ചേ​സ് ചെ​യ്ത ശ്രീ​ല​ങ്ക​യെ 55ഉം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 83ഉം ​ഇം​ഗ്ല​ണ്ടി​നെ 129ഉം ​റ​ൺ​സി​ൽ എ​റി​ഞ്ഞി​ട്ടു. ആ​കെ ആ​റ് ടീ​മു​ക​ളെ ഓ​ൾ ഔ​ട്ടാ​ക്കി.

അതേസമയം, ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയത്തോടെ 10 പോയന്റുമായി നാലാം സ്ഥാനക്കാരായാണ് ന്യൂസിലാൻഡിന്റെ സെമി ​പ്രവേശനം. 2019ൽ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിൽ സെമിയിൽ ഇന്ത്യയെ തോൽപിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ഈ തോൽവിയുടെ കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് മുംബൈയിലെ സെമി പോരാട്ടം. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് മത്സരം.

Tags:    
News Summary - ​Threatening messages through social media; Security tightened at Wankhede, the India-New Zealand match venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.