ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഏതൊക്കെ താരങ്ങള്‍ ഈ ഫോര്‍മാറ്റിനോട് വിട പറയും! നിരവധി സീനിയര്‍ താരങ്ങള്‍ ടി20 ലോകകപ്പില്‍ കളിക്കുന്നുണ്ട്. ഓരോ സീസണിലും മികച്ച യുവതാരങ്ങളാണ് ടി20 ഫോര്‍മാറ്റില്‍ ഉയര്‍ന്നു വരുന്നത്. അതുകൊണ്ടു തന്നെ ഇതിഹാസമാനം കൈവരിച്ച താരങ്ങള്‍ക്ക് പോലും അധിക കാലം ടി20 ഫോര്‍മാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയണമെന്നില്ല.
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി ലോകകപ്പോടെ ടി20 അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമില്‍ നിന്ന് പൂര്‍ണമായും പിന്‍മാറിയേക്കും. മുപ്പത്തിമൂന്ന് വയസുള്ള കോലി ഏറെക്കാലമായി മോശം ഫോമിലാണ്.
ബംഗ്ലാദേശ് ക്രിക്കറ്റിലെ തകര്‍പ്പന്‍ ഓള്‍ റൗണ്ടറാണ് ഷാകിബ് അല്‍ ഹസന്‍. ടി20യില്‍ രണ്ടായിരം റണ്‍സും നൂറ്റ് വിക്കറ്റും നേടിയിട്ടുള്ള ഏക താരം. മുപ്പത്തഞ്ച് വയസുള്ള ഷാകിബ് ഓസ്‌ട്രേലിയയില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പ്രായം മുപ്പത്തഞ്ച്. കഴിഞ്ഞ ടി20 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരീസ് ആയിരുന്നു വാര്‍ണര്‍. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വാര്‍ണര്‍ ആഗ്രഹിക്കുന്നു. ടി20 കളിക്കാനാണെങ്കില്‍ ഐ പി എല്‍ തന്നെ ധാരാളം.
2021 ല്‍ ഓസ്‌ട്രേലിയ ടി20 കിരീടം നേടിയത് ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലായിരുന്നു. മുപ്പത്തഞ്ചുകാരന്റെ ഫോം അത്ര മികച്ചതല്ല. ഇനിയൊരു ടി20 ലോകകപ്പില്‍ ഫിഞ്ചിന് പ്രതീക്ഷിക്കേണ്ടതില്ല.
ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി ലോകകപ്പിന് ശേഷം യുവതാരങ്ങള്‍ക്കായി വഴിമാറുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.