വസിം അക്രം, വഖാർ യൂനിസ്, െഗ്ലൻ മക്ഗ്രാത്ത്, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ അടക്കമുള്ള ലോകോത്തര ബൗളർമാരെ നേരിട്ട് റൺ മഴ തീർത്തയാളാണ് ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. എന്നാൽ ഇൗ തലമുറയിലെ ഏതെങ്കിലും ഒരു ബൗളറെ നേരിടാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യം ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെ സചിനോട് ചോദിച്ചു.
ജസ്പ്രീത് ബുംറ, പാറ്റ് കമ്മിൻസ്, കഗിസോ റബാദ, നഥാൻ ലിയോൺ, റാഷിദ് ഖാൻ തുടങ്ങിയ സമകാലിക ബൗളിങ് ഓപ്ഷനുകളിൽ നിന്നും സചിൻ തെരഞ്ഞെടുത്തത് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയാണ്.
''ഈ തലമുറയിലെ ഒരു ബൗളറെ നേരിടാൻ അവസരം കിട്ടിയാൽ റാഷിദ് ഖാനെയായിരിക്കും തിരഞ്ഞെടുക്കുക. റാഷിദ് ഖാനെക്കുറിച്ച് ഒരുപാട് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തിെൻറ ബൗളിങ് ആസ്വദിച്ചിട്ടുമുണ്ട്. ഗൂഗ്ളി, ലെഗ് സ്പിൻ, ടോപ് സ്പിൻ തുടങ്ങിയ നിരവധി വേരിയേഷനുകൾ റാഷിദിെൻറ കൈയിലുണ്ട്. അദ്ദേഹത്തെ നേരിടുന്നത് ആസ്വാദ്യകരമായിരിക്കും -സചിൻ വെളിപ്പെടുത്തി.
അഫ്ഗാനിസ്താൻ താരമായ റാഷിദ് 70 ഏകദിനങ്ങളിലും 48 ട്വൻറി 20കളിലും കളത്തിലിറങ്ങിയിട്ടുണ്ട്. ഏകദിനത്തിൽ 4.16ഉം ട്വൻറി 20യിൽ 6.14ഉം ഇക്കണോമിയുള്ള റാഷിദ് ഖാൻ ട്വൻറി 20 ലോകറാങ്കിങ്ങിൽ ഒന്നാമതാണ്. ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ കുന്തമുനയാണ് താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.