Posted On
date_range Updated On
date_range സൂര്യകുമാർ യാദവ് ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമൻ
അഡലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ ഉജ്ജ്വല ബാറ്റിങ് പ്രകടനം തുടരുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഐ.സി.സി റാങ്കിങ്ങിൽ ഇതാദ്യമായി ഒന്നാം സ്ഥാനത്തെത്തി. 863 റേറ്റിങ് പോയന്റാണ് സൂര്യയുടെ നേട്ടം.
പാകിസ്താൻ ഓപണർ മുഹമ്മദ് റിസ്‍വാനെ രണ്ടാമനാക്കി. ഇതിനുമുമ്പ് വിരാട് കോഹ്‌ലി മാത്രമാണ് ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമനായ ഇന്ത്യക്കാരൻ. ഇക്കുറി ലോകകപ്പിൽ കളിച്ച നാലിൽ രണ്ടു മത്സരങ്ങളിലും അർധശതകം നേടിയിരുന്നു സൂര്യകുമാർ.
സൂര്യയെ കൂടാതെ ഇന്ത്യയിൽനിന്ന് ആദ്യ പത്തിൽ കോഹ്‌ലി (10) മാത്രമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.