ഉദിച്ചുയർന്ന്​ സൂര്യകുമാർ; ഇംഗ്ലണ്ടിന്​ 186 റൺസ്​ വിജയലക്ഷ്യം

അഹ്​മദാബാദ്​: നിർണായകമായ നാലാം ട്വന്‍റി20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്​ 186 റൺസ്​ വിജയലക്ഷ്യം. ടോസ്​ നേടിയ സന്ദർശകൾ ഇന്ത്യയെ ബാറ്റിങ്ങിന്​ പറഞ്ഞയക്കുകയായിരുന്നു. 

കഴിഞ്ഞ മൂന്ന്​ കളികളും ടോസ്​ നേടിവർക്കൊപ്പമായിരുന്നു വിജയം. ടോ​സ്​ നേ​ടു​ന്ന​വ​ർ ആ​ദ്യം ഫീ​ൽ​ഡി​ങ്ങി​നി​റ​ങ്ങു​ക, ശേ​ഷം, റ​ൺ​ചേ​സി​ങ്ങി​ലൂ​ടെ ക​ളി പി​ടി​ക്കു​ക. ഇതാണ്​ മൂന്ന്​ മത്സരങ്ങളിലും കണ്ടത്​. എന്നാൽ, കഴിഞ്ഞ മത്സരത്തിൽനിന്ന്​​ വ്യത്യസ്​തമായി ഇന്ത്യ മികച്ച സ്​കോറാണ്​ പടുത്തുയർത്തിയത്​. സ്​കോർ: 185/8. സൂര്യകുമാർ യാദവ്​ (57), റിഷബ്​ പന്ത്​ (30), ശ്രേയസ്​ ഐയ്യർ 7) എന്നിവരാണ്​ മികച്ച ടോട്ടൽ ഉയർത്താൻ ഇന്ത്യയെ സഹായിച്ചത്​.

രോഹിത്​ ശർമയുടെ വിക്കറ്റാണ്​ ഇന്ത്യക്ക് ആദ്യം​ നഷ്​ടമായത്​. 12 റൺസെടുത്ത താരത്തെ ആർച്ചറാണ്​ പുറത്താക്കിയത്​. തുടർന്ന്​ രാഹുലും സൂര്യകുമാറും ചേർന്ന്​ ഇന്നിങ്​സ്​ പടുത്തുയർത്തു. ടീം സ്​കോർ 63ൽ നിൽക്കെയാണ്​​ രാഹുൽ പുറത്താകുന്നത്​. അതേസമയം, കഴിഞ്ഞ മത്സരങ്ങളിൽ പരാജയമായ രാഹുലിന്‍റെ റൺസ്​ 14 മാത്രമായിരുന്നു. പിന്നാലെ വന്ന ക്യാപ്​റ്റൻ കോഹ്​ലിക്ക്​ വലിയ ആയുസ്സുണ്ടായിരുന്നില്ല. റാഷിദിനെ കൂറ്റനടിക്ക്​ ശ്രമിച്ച താരത്തെ ബട്ട്ലർ സ്റ്റമ്പ് ​ചെയ്​ത പുറത്താക്കി. അഞ്ച്​ പന്തിൽനിന്ന്​ ഒരു റൺസ്​ മാത്രമാണ്​ കോഹ്​ലിയെടുത്തത്​.

ഹർദിക്​ പാണ്ഡ്യ (11), ഷർദുൽ താക്കൂർ (10*), വാഷിങ്​ടൺ സുന്ദർ (4), ഭുവനേശ്വർ കുമാർ (0*) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സമ്പാദ്യം. ഇംഗ്ലണ്ടിനായി ജോഫ്ര ആച്ചർ നാല്​ വിക്കറ്റ്​ നേടി. ആദിൽ റാഷിദ്​, മാർക്​ വുഡ്​, ബെൻ സ്​റ്റോക്​സ്​, സാം കുറാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്​ത്തി.

പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട്​ മുന്നിലാണ്​. ​ഇന്ന്​ ജയിച്ചാൽ അ​വ​സാ​ന മ​ത്സ​ര​ത്തി​​ന് കാ​ത്തി​രി​ക്കാ​തെ​ത​ന്നെ ഇംഗ്ലീഷ്​ പടക്ക്​ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. 

Tags:    
News Summary - Suryakumar rises; England set a target of 186 for victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.