മൂന്നാം ടെസ്റ്റിനുള്ള പരിശീലനം ആരംഭിച്ച് വിരാട്! കണ്ടുപഠിക്കാൻ പറഞ്ഞ് ഗവാസ്കർ

ബോർഡർ-ഗവാസ്കർ രണ്ടാം മത്സരത്തിൽ ഇന്ത്യയെ ആസ്ട്രേലിയ തോൽപ്പിച്ചിരുന്നു. അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനായിരുന്നു ആസ്ട്രേലിയൻ വിജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ  വിജയസ്റ്റ ഇന്ത്യക്കൊപ്പമായിരുന്നു.

രണ്ടാം മത്സരത്തിലെ തോൽവിക്ക് ശേഷം വിരാട് കോഹ്ലി മൂന്നാം മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. തോൽവിക്ക് ശേഷം സൂപ്പർതാരം നെറ്റ്സിൽ പരിശീലനത്തിനായി തിരിച്ചെത്തി. ഗാബ്ബയിൽ വെച്ചാണ് മൂന്നാം ടെസ്റ്റ് നടക്കുക. ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ആസ്ട്രേലിയയിലെത്തിയ വിരാട് ആദ്യ മത്സരത്തിൽ സെഞ്ച്വറി തികച്ചിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഏഴ് റൺസിനും രണ്ടാം ഇന്നിങ്സിൽ 11 റൺസിനും വിരാട് കോഹ്ലി മടങ്ങിയിരുന്നു. തോൽവി കഴിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിന് മുമ്പ് തന്നെ വിരാട് കോഹ്ലി മൂന്നാം മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

വിരാടിന്‍റെ ഈ ആത്മാർത്ഥതയെയും സമർപ്പണത്തെയും ഇന്ത്യൻ ഇതിഹാസ ബാറ്റർ സുനിൽ ഗവാസ്കർ പുകഴ്ത്തി പറഞ്ഞു. മറ്റ് താരങ്ങൾ ഇത് പിന്തുടരാൻ ഗവാസ്കർ പറഞ്ഞു. രണ്ടാം മത്സരത്തിൽ പരാജയമായിരുന്നുവെങ്കിലും വിരാട് അത് മറികടക്കുമെന്ന് ഗവാസ്കർ പറഞ്ഞു.

' അഡ്ലെയ്ഡിലെ ടീമിന്‍റെ തോൽവിക്ക് ശേഷം വിരാട് കോഹ്ലി നേരെ പോയത് നെറ്റ്സിലേക്കാണ്, ഇത് അദ്ദേഹത്തിന്‍റെ സമർപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. മറ്റ് ഇന്ത്യൻ താരങ്ങൾ വിരാടിന്‍റെ പാത പിന്തുടരണം എന്നാണ് എന്‍റെ ആഗ്രഹം. അവൻ രണ്ടാം ടെസ്റ്റിൽ പരാജയമായിരുന്നു. എന്നാൽ അവൻ ഇന്ത്യക്ക് വേണ്ട് കളിക്കുന്നതിൽ അഭിമാനം കൊള്ളുന്നുണ്ട്. ടീമിന് വേണ്ടി സംഭാവന ചെയ്യുവാനും അവൻ ആഗ്രഹിക്കുന്നുണ്ട്.

ഒരു ഇന്ത്യൻ താരത്തിന്‍റെ ഭാഗത്ത് നിന്നും കാണാൻ ആഗ്രഹിക്കുന്ന എല്ലാ തരത്തിലുള്ള ഹാർഡ് വർക്കും വിരാട് ചെയ്യുന്നുണ്ട്. എല്ലാ വിധ തയ്യാറെടുപ്പുകൾ നടത്തിയിട്ടും വീണ്ടും പരാജയമായാൽ കുഴപ്പമില്ല അത് സ്പോർട്സിൽ പറ്റാവുന്നതാണ്. അടുത്ത ടെസ്റ്റിൽ അവൻ മികച്ച റൺ നേടിയാൽ എനിക്ക് ഞെട്ടലൊന്നുമുണ്ടാകില്ല,' ഗവാസ്കർ പറഞ്ഞു.

ബ്രിസ്ബെയ്നിലെ ഗാബ്ബയിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഡിസംബർ 14നാണ് മത്സരം ആരംഭിക്കുന്നത്. 1-1 എന്ന നിലയിൽ നിൽക്കുന്ന പരമ്പരയിൽ മൂന്നാം മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

News Summary - sunil gavaskar praises virat kohli for his dedication and whn he started practicing for third test match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.