കാണികളെ ഞെട്ടിച്ച സുന്ദറി​െൻറ 'നോ-ലുക്ക്​' സിക്​സ്​; വിഡിയോ കാണാം

ആസ്​ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മുൻനിര മങ്ങിയെങ്കിലും വാലറ്റത്ത്​ വീറുറ്റ പ്രകടനം നടത്തിയ ശാർദുൽ താക്കൂറി​െൻറയും (67) വാഷിങ്​ടൺ സുന്ദറി​െൻറയും (62) ഇന്നിങ്​സാണ്​​ ഇപ്പോൾ ക്രിക്കറ്റ്​ പ്രേമികളുടെ ഇടയിൽ ചർച്ച​. നിർണായകമായ മത്സരത്തിൽ വൻ ലീഡ്​ വഴങ്ങി ഇന്ത്യൻ നിര അപകടത്തിലേക്ക്​ പോകുമെന്ന്​ തോന്നിച്ച ഘട്ടത്തിലാണ്​ ഇരുവരുടെയും കിടിലൻ പ്രകടനത്തിന്​ ഗാബ്ബ സാക്ഷിയായത്​.

ദേശീയ ടീമിന്​ വേണ്ടി ടെസ്റ്റ്​ അരങ്ങേറ്റം കുറിച്ച വാഷിങ്​ടൺ സുന്ദറി​െൻറ ഒരു വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സുന്ദർ, നതാൻ ലിയോണി​െൻറ ഒരു പന്ത്​ പൊടിപാറ്റിയ സിക്​സറിന്​ പറത്തുന്ന രസകരമായ വിഡിയോ ഗാബ്ബയിലെ കാണികളെ പോലും സ്​തബ്​ധരാക്കിയിരുന്നു.

ചെറുതായി ലെഗിലേക്ക്​ തിരിഞ്ഞുവന്ന പന്ത് ഗ്രൗണ്ടിൽ മുട്ടുകുത്തിക്കൊണ്ട്​ മിഡ്​-ഒാണിലേക്ക് സുന്ദർ സിക്​സിന് പറത്തി. എന്നാൽ പ്രഹരിക്കു​േമ്പാഴും ബാൾ​ ബൗണ്ടറി ലൈനിന്​ മുകളിലൂടെ പാഞ്ഞപ്പോഴും താരം പിച്ചിലേക്ക്​ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കമ​േൻററ്റേർമാരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച ഷോട്ട്​ എന്തായാലും ഇന്ത്യൻ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.