ലോകകപ്പ് ടീമിലെ ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലക ബലാത്സംഗ കേസില്‍ അറസ്റ്റിൽ

അഡലെയ്ഡ്: ബലാത്സംഗ കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ സിഡ്‌നിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്ത താരത്തെ, സിഡ്നി സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ട്വന്‍റി20 ലോകകപ്പിലെ ലങ്കൻ സ്ക്വാഡിലുണ്ടായിരുന്ന താരമാണ് ധനുഷ്ക. കഴിഞ്ഞ രണ്ടിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബലാത്സംഗ കേസിൽ ധനുഷ്കയെ അറസ്റ്റ് ചെയ്തു. അദ്ദേഹമില്ലാതെയാണ് ലങ്കൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയതെന്നും ശ്രീലങ്കൻ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച സൂപ്പർ 12ലെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. ഗ്രൂപിൽ നാലാമതുള്ള ടീം നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ലോകകപ്പിലെ ഒരു മത്സരത്തിൽ മാത്രമാണ് ധനുഷ്ക ടീമിനുവേണ്ടി കളിച്ചത്. ഗ്രൂപ് റൗണ്ടിൽ നമീബിയക്കെതിരായ ആദ്യ മത്സരത്തിൽ ഇറങ്ങിയ താരം പൂജ്യം റണ്ണിന് പുറത്തായി.

പരിക്കിനെ തുടർന്ന് പിന്നീടുള്ള മത്സരങ്ങളിൽ കളിക്കാനായില്ല. റോസ് ബെയിലെ വസതിയിൽവെച്ച് 29കാരിയെ ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതി. വിഷയത്തിൽ ശ്രീലങ്കൻ ടീം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Sri Lankan Cricketer Danushka Gunathilaka Arrested In Sydney On Rape Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.