ശ്രീലങ്കൻ പേസർ ഇസുരു ഉഡാന വിരമിച്ചു

കൊളംബോ: ശ്രീലങ്കൻ പേസർ ഇസുരു ഉഡാന അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. 12 വർഷം നീണ്ട അന്താരാഷ്​ട്ര കരിയറിൽ 33കാരനായ ഉഡാന 21 ഏകദിനങ്ങളിലും 35 ട്വന്‍റി20കളിലും ലങ്കൻ ജഴ്​സിയണിഞ്ഞു. പുതുതാരങ്ങൾക്ക്​ അവസരം നൽകാനായാണ്​ വഴിമാറിക്കൊടുക്കുന്നതെന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച്​ താരം പറഞ്ഞു.

2009ൽ നോട്ടിങ്​ഹാമിൽ ട്വന്‍റി20 ലോകകപ്പിൽ ആസ്​ട്രേലിയക്കെതിരായിരുന്നു അന്താരാഷ്​​ട്ര അരങ്ങേറ്റം. 2012ൽ ഏകദിനത്തിൽ അരങ്ങേറി. 2009-2016 കാലയളവിൽ ഉഡാന ആകെ മൂന്ന്​ അന്താരാഷ്​ട്ര മത്സരങ്ങൾ മാത്രമാണ്​ കളിച്ചത്​. അത്​ മൂന്നും 2012 ജൂലൈയിലായിരുന്നു. 2018ന്​ ശേഷമാണ്​ താരം ലങ്കൻ ടീമിലെ സ്​ഥിരം സാന്നിധ്യമായി മാറിയത്​. ബൗളിങ്ങിനൊപ്പം വാലറ്റത്ത്​ വിശ്വസിക്കാൻ കൊള്ളാവുന്ന ബാറ്റ്​സ്​മാൻ കൂടിയായിരുന്നു ഉഡാന.

ട്വന്‍റി20യിലും ഏകദിനത്തിലും ഓരോ അർധ സെഞ്ച്വറികൾ നേടിയിട്ടുണ്ട്​. ഏകദിനത്തിൽ 18 വിക്കറ്റും ട്വന്‍റി20യിൽ 27 വിക്കറ്റും വീഴ്​ത്തി. മൂന്ന് തവണ​ മൂന്ന്​ വിക്കറ്റ്​ നേട്ടവും സ്വന്തമാക്കി​. ഇന്ത്യ​ക്കെതിരെ അടുത്തിടെ നടന്ന ഏകദിന, ട്വന്‍റി20 പരമ്പരകൾ കളിച്ചിരുന്നെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

2020ൽ യു.എ.ഇയിൽ നടത്തിയ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ താരമായിരുന്നു. 10 മത്സരങ്ങളിൽ നിന്ന്​ എട്ട്​ വിക്കറ്റ്​ വീഴ്​ത്തി.

Tags:    
News Summary - Sri Lanka pacer Isuru Udana announces international retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.