വീണ്ടെടുക്കണം സിംഹള കരുത്ത്; ട്വന്‍റി20 ലോകകപ്പിനൊരുങ്ങി ശ്രീലങ്ക

ലോകകപ്പ് വിജയികളുടെ സാധ്യതപ്പട്ടികയിൽ എന്നും മുന്നിട്ടുനിൽക്കുന്നവരാണ് ദ ലയൺസ് എന്ന വിളിപ്പേരുള്ള ശ്രീലങ്കൻ ടീം. പ്രധാന ടൂർണമെന്‍റുകളിലെ നിത്യസാന്നിധ്യം. കളിയഴകും കളിമികവും ഒരുപോലെ ഒത്തിണങ്ങിയ, ഇതിഹാസങ്ങളെ ക്രിക്കറ്റ് യുഗത്തിന് സമ്മാനിച്ച പവിഴ ദ്വീപ്. ക്രിക്കറ്റ് ലോകകപ്പും ട്വന്‍റി 20 ലോകകപ്പും സ്വന്തം ഷെൽഫിലുള്ള ചുരുക്കം ചില ടീമുകളിലൊന്ന്. നിരവധി തവണ കോണ്ടിനെന്‍റൽ ചാമ്പ്യന്മാരായും ടീം കീർത്തിയറിയിച്ചിട്ടുണ്ട്.

26കാരനായ ഓൾ റൗണ്ടർ വനിന്ദു ഹസരങ്കയുടെ നേതൃത്വത്തിൽ ഇത്തവണ മികച്ച സ്ക്വാഡുമായാണ് ടീം ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്നത്. മുൻ ചാമ്പ്യന്മാർക്കിത് മറ്റൊരു ചാമ്പ്യൻപട്ടത്തിലേക്കുള്ള തീവ്രപ്രയാണം കൂടിയാണ്. ട്വന്‍റി 20യിൽ 55 ശതമാനമാണ് ടീമിന്‍റെ വിജയസാധ്യത. നേട്ടങ്ങൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന സിംഹള നിര ഇത്തവണ ലോകകപ്പിനൊരുങ്ങുന്നതും രണ്ടും കൽപിച്ചാണ്.

എന്തിനും തയാറാ‍യ ഏഴ് ഓൾറൗണ്ടർമാരാണ് ടീമിന്‍റെ പ്രധാന കരുത്ത്. ക്രിസ് സിൽവർവുഡാണ് ടീമിന്‍റെ മുഖ്യ പരിശീലകൻ.

ശ്രീലങ്ക ഐ.സി.സി റാങ്കിങ് -8

സ്ക്വാഡ്

വനിന്ദു ഹസരംഗ (ക്യാപ്റ്റൻ)

ചരിത് അസലങ്ക

കുശാൽ മെൻഡിസ്

പതും നിസ്സങ്ക

കമിന്ദു മെൻഡിസ്

സദീര സമരവിക്രമ

ഏഞ്ചലോ മാത്യൂസ്

ദസുൻ ഷനക

ധനഞ്ജയ ഡി സിൽവ

മഹീഷ് തീക്ഷ്ണ

ദുനിത് വെല്ലാലഗെ

ദുശ്മന്ത് ചമീര

നുവാൻ തുഷാര

മതീഷ പതിരണ

ദിൽഷൻ മദുശങ്ക

ക്രിസ് സിൽവർവുഡ് (പരിശീലകൻ)

ഗ്രൂപ് ഡി -ശ്രീലങ്കയുടെ മത്സരങ്ങൾ

ജൂൺ 03 vs സൗത്ത് ആഫ്രിക്ക

ജൂൺ 08 vs ബംഗ്ലാദേശ്

ജൂൺ 12 vs നേപ്പാൾ

ജൂൺ 17 vs നെതർലൻഡ്സ്

Tags:    
News Summary - Sri Lanka name star-studded squad for ICC Men's T20 World Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.