Posted On
date_range Updated On
date_range ഐ.പി.എൽ: നടരാജൻ കോവിഡ് പോസിറ്റീവ്; മത്സരം മുടങ്ങില്ല
ദുബൈ: സൺറൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും ഇന്നത്തെ മത്സരം മുടങ്ങില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച രാത്രി 7.30ന് ദുബൈ സ്റ്റേഡിയത്തിൽ ഡെൽഹി ക്യാപ്പിറ്റലുമായാണ് മത്സരം. എന്നാൽ, നടരാജന് പുറമെ അദ്ദേഹവുമായി ഇടപഴകിയ ആറ് പേരെ കൂടി ഐസോലേഷനിലാക്കി.
നടരാജന് പോസിറ്റീവാണെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ല. ഇദ്ദേഹവുമായി ഇടപഴകിയ ഓൾ റൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോ തെറാപിസ്റ്റ് ശ്യാം സുന്ദർ, ഡോ. അഞ്ജന വന്നൻ, ലോജിസ്റ്റിക് മാനേജർ തുഷാർ ഖേദ്കർ, നെറ്റ് ബൗളർ പെരിയസ്വാമി ഗണേശൻ എന്നിവരെയാണ് ഐസോലേഷനിലാക്കിയത്. ഇവർക്കും രോഗലക്ഷണങ്ങളില്ല. ഇവരെയെല്ലാം ബുധനാഴ്ച രാവിെല കോവിഡ് പരിശോധന നടത്തിയെങ്കിലും എല്ലാവരും നെഗറ്റീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.