പച്ചക്കൊടി ഉയർത്തി ബോർഡ്; ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐ.പി.എല്ലിൽ തുടരും

ഐ.പി.എല്ലിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ കളി തുടരും. ഒരാഴ്ചത്തേക്ക് നിർത്തിവെച്ചതിന് ശേഷം പുനരാരംഭിക്കുന്ന ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ കണ്ടേക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിന് വേണ്ടി താരങ്ങളെ നെരത്തെ എത്തിക്കാൻ വേണ്ടിയായിരുന്നു ഇത്.

ഐ.പി.എല്ലിന്‍റെ നേരത്തെയുള്ള കരാർ പ്രകാരം മെയ് 26ന് താരങ്ങളെ തിരിച്ചെത്തിക്കണമെന്ന് ദക്ഷിണാഫ്രിക്കലൻ കോച്ച് ശുക്രി കൊനാർഡ് അറിയിച്ചിരുന്നു. പുനക്രമീകരിച്ച ഐ.പി.എൽ ഷെഡ്യൂൾ പ്രകാരം ഫൈനൽ ജൂൺ മൂന്നിനാണ് നടക്കുക. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്.

ലോർഡ്സിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയെയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. മെയ് 26ന് ശേഷം ചെറിയ വിശ്രമത്തിന് ശേഷം 3ാം തിയ്യതി മുതൽ പരിശീലനം തുടങ്ങനായിരുന്നു ദക്ഷിണാഫ്രിക്കയുടെ പദ്ധതി. എന്നാല്‍ ബിസിസിഐ അധികൃതരുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ നിലപാടില്‍ മാറ്റം വന്നിരിക്കുകയാണ്. ഐപിഎല്‍ ഫൈനല്‍ നടക്കുന്ന ജൂണ്‍ മൂന്നിന് തിരിച്ചെത്തിയാല്‍ മതിയെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലന ക്യാംപ് ജൂണ്‍ മൂന്നിന് ആരംഭിക്കുമെന്നും അന്ന് താരങ്ങള്‍ തിരിച്ചെത്തിയാല്‍ മതിയാകുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ എനോക് ക്വവെ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിനോട് പറഞ്ഞു. ഇതോടെ ഐ.പിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, എയ്ഡന്‍ മാര്‍ക്രം, ലുംഗി എംഗിഡി എന്നീ താരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ സാധിക്കും.

Tags:    
News Summary - south african players will continue to play in Ipl 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.