രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ ശേഷം ഗാംഗുലി ആശുപത്രി വിട്ടു

കൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റി ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.

വ്യാഴാഴ്​ച രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനായ അദ്ദേഹത്തെ ഞായറാഴ്ചയാണ്​ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്​. 48കാരനായ ഗാംഗുലി പൂർണ്ണ ആരോഗ്യവാനാണെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കി. അടുത്ത കുറച്ച്​ ആഴ്ചത്തേക്ക്​ പൂർണ്ണ വിശ്രമം വേണമെന്ന്​ അദ്ദേഹത്തോട്​ നിർദ്ദേശിച്ചിട്ടുണ്ട്​.

നിലവിലുള്ള ബ്ലോക്കുകൾ നീക്കാനായി ധമനിക്കുള്ളിൽ രണ്ട് സ്റ്റെൻഡുകൾ സ്​ഥാപിച്ചിട്ടുണ്ട്​. ഈ മാസം ഇത് രണ്ടാം തവണയാണ് മുൻ ഇന്ത്യൻ നായകനെ ശസ്​ത്രക്രിയക്ക്​ വിധേയനാക്കുന്നത്. ആദ്യത്തെ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ജനുവരി ഏഴിന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.

മൂന്നാഴ്ചക്ക്​ ശേഷം ജനുവരി 27ന്​ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയിൽ ധമനികളിൽ ബ്ലോക്ക്​ കണ്ടെത്തിയതിനെത്തുടർന്ന്​ വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യുകയായിരുന്നു. ബംഗാൾ ഗവർണർ ജഗ്​ദീപ്​ ധാൻഖറും മുഖ്യമന്ത്രി മമത ബാനർജിയും ആശുപത്രിയിലെത്തി സന്ദർശിച്ചു.

Tags:    
News Summary - Sourav Ganguly discharged from hospital after second angioplasty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.