അടിച്ചുതകർത്ത് മന്ഥാന; ഇന്ത്യ 155

കേപ്ടൗൺ: വനിത ട്വന്റി 20 ​ ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. നി​ശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് ഇന്ത്യ നേടിയത്. 56 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയ ഓപണർ സ്മൃതി മന്ഥാനയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. മൂന്ന് സിക്സും ഒമ്പത് ഫോറുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്മൃതി മന്ഥാനയും ഷഫാലി വർമയും അടങ്ങുന്ന ഓപണിങ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഷഫാലി 29 പന്തിൽ 24 റൺസെടുത്ത് പുറത്താവുമ്പോൾ ഇന്ത്യ 9.3 ഓവറിൽ 62 റൺസിലെത്തിയിരുന്നു. എന്നാൽ, തുടർന്നെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിയാത്തതാണ് തിരിച്ചടിയായത്.

ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (13), റിച്ച ഘോഷ് (പൂജ്യം), ജെമീമ റോഡ്രിഗസ് (19), ദീപ്തി ശർമ (പൂജ്യം) പൂജ വസ്ത്രകാർ (പുറത്താകാതെ രണ്ട്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ന്യൂസിലാൻഡിനായി ലോറ ഡെലാനി മൂന്നും ഓർല പ്രന്റർഗാസ്റ്റ് രണ്ടും അർലീൻ കെല്ലി ഒന്നും വിക്കറ്റെടുത്തു. 

Tags:    
News Summary - Smriti Mandhana in great form; India 155

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.