സഹതാരങ്ങൾക്കൊപ്പം നോമ്പ് അത്താഴം കഴിച്ച് ഹാർദിക്; ചിത്രം ഏറ്റെടുത്ത് ആരാധകർ

ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്തതിനു പിന്നാലെ സഹതാരങ്ങൾക്കൊപ്പം നോമ്പ് അത്താഴം കഴിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയുടെ ചിത്രം വൈറൽ. ടീമിലെ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, നൂർ അഹ്മദ് എന്നിവർക്കൊപ്പമാണ് താരം അത്താഴം കഴിക്കുന്നത്.

റാഷിദ് ഖാനാണ് ഇതിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ക്യാപ്റ്റനൊപ്പമാണ് ഇന്നത്തെ അത്താഴം, ഞങ്ങള്‍ക്കൊപ്പം ഇരുന്നതില്‍ സന്തോഷമുണ്ട്’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ ചിത്രം ആരാധകർ ഏറ്റെടുത്തു. റാഷിദിനും നൂറിനുമൊപ്പം നിലത്ത് ഭക്ഷണം കഴിക്കാൻ ഹാര്‍ദിക്കും ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.

‘ഹാര്‍ദിക് ഒരു വലിയ മനസിന് ഉടമ’യാണെന്നാണ് ചിത്രത്തിന് താഴെ പലരും കമന്‍റ് ചെയ്തു. ‘എന്തൊരു ക്യാപ്റ്റനാണ് ഹർദിക്...സഹതാരങ്ങൾക്കൊപ്പം പുലർച്ചെ എഴുന്നേറ്റിരിക്കുന്നു’, ‘ഇതാണ് ഇന്ത്യയുടെ യഥാർഥ സൗന്ദര്യം’, ഹാർദിക് പാണ്ഡ്യയിൽനിന്ന് ഹൃദയസ്പർശിയായ ഒന്ന്’ എന്നിങ്ങനെ പോകുന്ന ആരാധകരുടെ കമന്‍റുകൾ.

ഐ.പി.എല്ലിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 18.1 ഓവറിൽ ലക്ഷ്യത്തിലെത്തി (163). സായ് സുദർശനാണ് ഗുജറാത്തിന്‍റെ വിജയ ശിൽപി. 48 പന്തിൽ 62 റൺസെടുത്ത് താരം പുറത്താകാതെ നിന്നു.

Tags:    
News Summary - Skipper Hardik Pandya joins teammates Rashid Khan and Noor Lakanwal for ‘Sehri’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.