Posted On
date_range Updated On
date_range ക്രിക്കറ്റ് താരം അശ്വിന്‍റെ കുടുംബത്തിലെ നാല് കുട്ടികളടക്കം 10 പേർക്ക് കോവിഡ്
ചെന്നൈ: നാല് കുട്ടികളും ആറ് മുതിർന്നവരുമടക്കം തങ്ങളുടെ കുടുംബത്തിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന്‍റെ ഭാര്യ പ്രീതി വെള്ളിയാഴ്ച വെളിപ്പെടുത്തി. അശ്വിന്‍റെയും പ്രീതിയുടെയും കുട്ടികൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെതിരെ പൊരുതാനായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അവർ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
കുടുംബത്തിന് രോഗബാധ സ്ഥിരീകരിച്ചതിനാൽ ഐ.പി.എല്ലിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുകയാണെന്ന് അശ്വിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 25ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സര ശേഷമാണ് കുടുംബത്തിന് പിന്തുണയേകാനായി മടങ്ങുന്നതെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കാര്യങ്ങൾ സാധാരണ ഗതിയിലായാൽ വീണ്ടും ഡൽഹി കാപിറ്റൽസ് ജഴ്സിയിൽ തിരികെയെത്തുമെന്നാണ് താരം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.