ലണ്ടൻ: ലോഡ്സിൽ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ടിന് പതിഞ്ഞ തുടക്കം. 22 ഓവർ പിന്നിടുമ്പോൾ 87 റൺസിന് നാലു വിക്കറ്റ് നഷ്ടമായി ഇന്ത്യക്ക് നല്ല തുടക്കം സിറാജ് സമ്മാനിച്ചു. ഓപ്പണൻ ബെൻ ഡെക്കറ്റും (12) ഒലി പോപ്പും (4) സിറാജിെൻറ ബൗളിങ്ങിൽ കുരുങ്ങുകയായിരുന്നു. ഒാപ്പണറായ സാക്ക് ക്രോളി (22) റൺസെടുത്ത് നിതീഷ് കുമാർ റെഡ്ഡിയുടെ ബോളിൽ ജയ്സ്വാളിന് പിടികൊടുത്ത് കൂടാരം കയറി.
സിറാജ് ആറോവറിൽ പത്ത് റൺസ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് വീഴ്ത്തി. ആറാം ഓവറിൽ ഡക്കറ്റിനെ ബുംറയുടെ കൈകളിൽ എത്തിച്ച് സിറാജ് ആദ്യപ്രഹരമേൽപിക്കുകയായിരുന്നു. 12 ഓവറിൽ ഒലി പോപ്പിനെ സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ഹാരി ബ്രൂക്കിനെ (23) ആകാശ് ദീപ് ബൗൾഡാക്കുകയായിരുന്നു. ജോ റൂട്ടും (16) ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.
ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ സ്കോർ ഇന്ത്യയും 387 റൺസിന് പുറത്തായതോടെ സ്കോറുകളിൽ തുല്യതപാലിച്ചു. ഇന്ത്യൻ ഓപണർ കെ.ആർ.രാഹുലിെന്റ സെഞ്ച്വറിയുടെയും ഋഷഭ് പന്തിെൻറ 74 റൺസും രവീന്ദ്ര ജദേജയുടെ 72 റൺസുമാണ് ഇന്ത്യയുടെ സ്കോർ 387 ലേക്ക് എത്തിച്ചത്.
326ന് ആറ് എന്ന നിലയിൽനിന്നാണ് ഇന്ത്യ 387 ന് ഓൾ ഒൗട്ടായത്. അവസാന നാലുവിക്കറ്റുകൾ 11 റൺസിനിടെ നഷ്ടമാവുകയായിരുന്നു. ജദേജ വോക്സിെൻറ പന്തിൽ വിക്കറ്റ് കീപ്പർ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങിയതിനു പിറകെ വാഷിങ്ടൺ സുന്ദർ (76 പന്തിൽ 23) , ആകാശ് ദീപ് (10 പന്തിൽ ഏഴ്) ജസ്പ്രീത് ബുംറ (0) എന്നിവരെയാണ് ഇംഗ്ലീഷ് ബൗളർമാരായ ക്രിസ് വോക്സും ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും ചേർന്ന് എറിഞ്ഞിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.