Posted On
date_range Updated On
date_range ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ
മുംബൈ: ഐ.പി.എൽ 2022 സീസണ് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചു. ബുധനാഴ്ച ട്വിറ്ററിലൂടെയായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരുന്ന ശ്രേയസ് അയ്യരെ 12.25 കോടി രൂപക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യൻ മധ്യനിര ബാറ്റർക്കായി വന്‍തുക മുടക്കാന്‍ കൊൽക്കത്ത തയാറായത്. പ്രമുഖ ഫ്രാഞ്ചൈസികളെല്ലാം ശ്രേയസ് അയ്യര്‍ക്കായി കളത്തിലുണ്ടായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോലൊരു ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി ശ്രേയസ് പ്രതികരിച്ചു. കൊൽക്കത്ത ഐ.പി.എല്ലിൽ രണ്ടു തവണ ജേതാക്കളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.