ഒത്തുകളി വിവാദം; വിലക്ക് ലഭിക്കുന്ന ആദ്യ വനിത താരമായി ഷോഹെലി

വനിത ട്വന്‍റി-20 ലോകകപ്പിനിടെ ഒത്തുകളി നടത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹെലി അക്തറിന് ക്രിക്കറ്റിൽ നിന്നും അഞ്ച് വർഷത്തെ വിലക്ക്. 2023ൽ നടന്ന ട്വന്‍റി-30 ലോകകപ്പിനിടെയാണ് താരം ഒത്തുകളിച്ചതായി സമ്മതിച്ചത്. ഐ.സി.സി അഴിമതി വിരുദ്ധ നിയമത്തിലെ അഞ്ച് വ്യവസ്ഥകൾ ലംഘിച്ചതായി താരം സമ്മതിക്കുകയും ചെയ്തു. ഷോഹെലിയുടെ അയോഗ്യതാ കാലാവധി 2025 ഫെബ്രുവരി 10-ന് ആരംഭിച്ചു. ഐസിസിയാണ് ഇക്കാര്യം അറിയിച്ചത്.

2023-ൽ ധാക്കയിലെ ഒരു വാർത്താ ഏജൻസിയായ ജമുന ടിവി മാച്ച് ഫിക്സിങ് നടത്തുന്ന രീതിയിലുള്ള താരത്തിന്റെ ഒരു ഓഡിയോ പുറത്തുവിട്ടിരുന്നു. അന്ന് ടീമിലില്ലാതിരുന്ന താരം ടീമിലുണ്ടായിരുന്ന മറ്റൊരു താരത്തിന് ഹിറ്റ് വിക്കറ്റാകാൻ രണ്ട് പണം വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം.

ആദ്യ ഇത് നിഷേധിച്ചുവെങ്കിലും അന്വേഷണത്തിനൊടുവിൽ താരം വാതുവെപ്പിന് ശ്രമിച്ചതായും പണം സ്വീകരിച്ചതായും കണ്ടെത്തുകയായിരുന്നു. ബംഗ്ലാദേശിനായി രണ്ട് ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഐ.സി.സി.യുടെ അഴിമതി വിരുദ്ധ നിയമ പ്രകാരം വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ താരമാണ് ഷോഹെലി അക്തർ.

Tags:    
News Summary - shohely akthar suspended from cricket for five year for match fixing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.