ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം തേടി ആരാധകർ!

അഹ്മദാബാദ്: ബോളിവുഡ് സൂപ്പർ സ്റ്റാറും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകളിലൊരാളുമായ ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ കിങ് ഖാനെ പ്രവേശിപ്പിച്ചത്.

ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് താരം ചൊവ്വാഴ്ച നഗരത്തിലെത്തിയത്. മത്സരശേഷം ഗ്രൗണ്ടിലെത്തി താരങ്ങളെ അഭിനന്ദിക്കുമ്പോഴും ഷാറൂഖിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അധികൃതർ സ്ഥിരീകരിച്ചെങ്കിലും കാരണം വെളിപ്പെടുത്തിയില്ല.

അതേസമയം, നിർജലീകരണം കാരണമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരം ഉടൻ ആശുപത്രി വിട്ടേക്കുമെന്നും സൂചനകളുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ചൂട് തുടരുകയാണ്.

ഇവിടങ്ങളിൽ, താപനില തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണിപ്പോൾ. വാർത്ത പുറത്തുവന്നതിനു പിന്നാലെ താരത്തിന്‍റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആശങ്ക പങ്കുവെക്കുന്നുണ്ട്. തങ്ങളുടെ കിങ് ഖാൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പലരും സമൂഹമാധ്യങ്ങളിൽ കുറിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന ഒന്നാം ക്വാളിഫയറിൽ ഹൈദരാബാദിനെ തോൽപിച്ച് കൊൽക്കത്ത ഐ.പി.എൽ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്. ടീം ജയിച്ചതിനു പിന്നാലെ മകൾ സുഹാനക്കും മകൻ അബ്റാമിനുമൊപ്പമാണ് താരം ഗ്രൗണ്ടിലെത്തിയത്. പതിവുപോലെ താരങ്ങളെ ചേർത്തുപിടിച്ച് അഭിനന്ദിച്ചശേഷമാണ് താരം മടങ്ങിയത്.

Tags:    
News Summary - Shah Rukh Khan Hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.