Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ അഞ്ച് ഗോളിന് തോൽപിച്ച് കേരളം
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ടൂർണമെൻറിെൻറ സൗത്ത് സോൺ ആദ്യ മൽസരത്തിൽ കേരളം എതിരില്ലാത്ത അഞ്ച് ഗോളിന് ലക്ഷദ്വീപിനെ തോൽപിച്ചു. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച രാവിലെ 9.30ന് ആരംഭിച്ച കളിയുടെ മുക്കാൽ പങ്കും കേരളത്തിന്റെ പിടിയിലായിരുന്നു പന്ത്.
നാലാം മിനിട്ടിൽ താൽക്കാലിക ക്യാപ്റ്റൻ നിജോ ഗിൽബർട്ട്, 12 ആം മിനിട്ടിൽ ജെസിൻ, കളി തീരാൻ മിനുട്ടുകൾ ബാക്കി നിൽക്കെ എസ്. രാജേഷ്, അർജുൻ ജയരാജ് എന്നിവർ ലക്ഷദ്വീപ് വല കുലുക്കി. മുപ്പത്തേഴാം മിനിട്ടിൽ ലക്ഷദ്വീപിന്റെ സെൽഫ് ഗോളും പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.