നെടുമ്പാശ്ശേരി: കേരള ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇനിയും സഹകരിച്ചുപോകുമെന്നും ക്രിക്കറ്റ് താരം സഞ്ജു സാംസൺ പറഞ്ഞു. നെടുമ്പാശ്ശേരിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 വയസ്സ് മുതൽ തനിക്ക് നല്ല പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കളിയിൽ മികവ് പുലർത്തിയാൽ ആരും തഴയപ്പെടില്ല. എങ്ങനെ കൂടുതൽ മികവ് തെളിയിക്കാനാകും എന്നാണ് താൻ ചിന്തിക്കുന്നത്.
രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ വലിയ സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. സിനിമ ൈക്ലമാക്‌സ് പോലെയായിരുന്നു കേരളത്തിന്റെ ഫൈനൽ പ്രവേശനം. പരിക്ക് പറ്റിയതിനാലാണ് കളിക്കാൻ പറ്റാതിരുന്നത്. ഫൈനലിൽ താൻ ടീമിന്റെ കൂടെ ഗ്രൗണ്ടിലുണ്ടാകും.
കേരളം സമ്മർദമില്ലാതെ നന്നായി കളിക്കുന്നുണ്ട്. ലോകം മുഴുവൻ കാത്തിരിക്കുന്ന മത്സരമാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമെന്നും ടീമിന്റെ ഭാഗമാകണമെന്നായിരുന്നു ആഗ്രഹമെന്നും സംഞ്ജു സാംസൺ പറഞ്ഞു. ടീമിൽ ഇടംകിട്ടാതിരുന്നതെന്താണെന്ന് സെലക്ടർമാർക്കേ അറിയൂ. ഇന്ത്യ എന്തായാലും ജയിക്കും. തൃശൂർ മുരിയാട് എട്ടേക്കർ സ്ഥലത്ത് മൾട്ടി സ്‌പോർട്‌സ് അക്കാദമി ആരംഭിക്കുന്നുണ്ടെന്നും രണ്ട് വർഷത്തിനുള്ളിൽ കൊച്ചിയിൽ സ്‌പോർട്‌സ് കോളജ് ആരംഭിക്കുമെന്നും സഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.