വിജയ നായകൻ; സഞ്ജു സാംസണ് പുതിയ ഐ.പി.എൽ റെക്കോഡ്

അഹമ്മദാബാദ്: ഐ.പി.എൽ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ  തോൽപിച്ചതോടെ പുതിയ റെക്കോഡ് സ്വന്തമാക്കി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. രാജസ്ഥാനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച നായകനെ റെക്കോഡ് സഞ്ജുവിന് സ്വന്തമായി.

ക്യാപ്റ്റനെന്ന നിലയിൽ 60 മത്സരങ്ങളിൽ നിന്ന് 31 ജയം നേടിയാണ് എക്കാലത്തെയും മികച്ച വിജയനായകനായത്. ആസ്ട്രേലിയൻ ഇതിഹാസ സ്പിന്നറും രാജസ്ഥന്റെ പ്രഥമ നായകനുമായ ഷെയ്ൻ വോണിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. 55 മത്സരങ്ങളിൽ ടീമിനെ നയിച്ച വോൺ 30 വിജയങ്ങളാണ് നേടികൊടുത്തത്. 34 മത്സരങ്ങളിൽ നായകനായ രാഹുൽ ദ്രാവിഡിന് 18 വിജയളാണുള്ളത്. 


2021 ൽ ടീമിന്റെ നായകനായെത്തിയ മലയാളിയായ സഞ്ജു  2022ൽ ടീമിനെ ഐ.പി.എൽ ഫൈനലിൽ എത്തിച്ചു. നടപ്പ് സീസണിൽ ക്വാളിഫയറിലെത്തിയ സഞ്ജുവിനും സംഘത്തിനും കിരീടത്തിലേക്ക് രണ്ടുജയം മാത്രമാണ് വേണ്ടത്. പ്രഥമ ഐ.പി.എല്ലിൽ ഷെയ്ൻ വോണിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ ആദ്യ കിരീടം നേടുന്നത്. 


ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയനായകനായ താരത്തിന് ഐ.പി.എൽ കിരീടം കൂടി ലഭിച്ചാൽ രാജസ്ഥാന്റെ എക്കാലത്തെയും മികച്ച നായകനായും  സഞ്ജു മാറും. ഐ.പി.എല്ലിൽ 167 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു മൂന്ന് സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും ഉൾപ്പെടെ 4409 റൺസെടുത്തിട്ടുണ്ട്. 

Tags:    
News Summary - Sanju Samson Creates History, Becomes Most Successful Captain In IPL History For Rajasthan Royals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.