സെൽഫി എടുത്തുകൊടുക്കുന്നതിനിടെ ഫോണിലേക്ക് കോൾ; ആരാധകന്‍റെ മനസ്സ് കീഴടക്കി സഞ്ജു സാംസൺ -വിഡിയോ

ആരാധകരിലൊരാൾക്ക് സെൽഫി എടുത്തുകൊടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ എടുത്ത് സംസാരിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടിൽ പതിവ് പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് സംഭവം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ പതിവുപോലെ സ‍്ജുവിനൊപ്പം സെല്‍ഫി എടുക്കാനായി സ്റ്റേഡിയത്തിലെ കമ്പിവലക്ക് അപ്പുറത്ത് നിന്ന് ആരാധകര്‍ കൂട്ടത്തോടെ എത്തി. ഓരോരുത്തരുടെ ഫോണ്‍ വാങ്ങി സെല്‍ഫി എടുത്തു കൊടുക്കുന്നതിനിടെയാണ് സഞ്ജുവിന്‍റെ കൈയിലുള്ള ആരാധകന്‍റെ ഫോണിലേക്ക് കോൾ വന്നത്. സഞ്ജു ഫോണ്‍ കോൾ എടുത്തു. ‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്’ എന്ന് ആരാധകരിൽ ഒരാൾ ഈസമയം വിളിച്ചു പറയുന്നുണ്ട്.

തുടർന്ന് ഫോണ്‍ വിളിച്ചയാൾ ‘സഞ്ജു ഭയ്യ’ എന്നു പറയുന്നതും വിഡിയോയിൽ കേൾക്കാനാകും. ‘എന്താണു വിശേഷം?’ എന്നു ചോദിച്ച ശേഷം സഞ്ജു ആരാധകനു തന്നെ ഫോൺ തിരികെ നൽകി മടങ്ങി. ഐ.പി.എല്ലിൽ വ്യാഴാഴ്ച രാത്രി നടക്കുന്ന പോരാട്ടത്തിൽ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് രാജസ്ഥാന്‍റെ എതിരാളികൾ.

പോയന്‍റ് പട്ടികയിൽ ചെന്നൈ ഒന്നാം സ്ഥാനത്താണ്. എട്ട് പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് വമ്പന്‍ ജയം നേടിയാല്‍ ഒന്നാം സ്ഥാനത്തെത്താനാവും. കഴിഞ്ഞ രണ്ട് കളികളിലും സഞ്ജുവും സംഘവും തോറ്റിരുന്നു.

Tags:    
News Summary - Sanju Samson Answers Fan's Call During Selfie Session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.