ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ സഞ്​ജുവിന്‍റെ ബാറ്റിങ്​

അരങ്ങേറ്റ മത്സരത്തിൽ സഞ്​ജു 46ന്​ പുറത്ത്​

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ്​ മത്സരത്തിൽ ഇന്ത്യയുടെ മലയാളിതാരം സഞ്​ജു സാംസൺ 46 റൺസിന്​ പുറത്തായി. ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സഞ്​ജു മികച്ച തുടക്കം കിട്ടിയശേഷം പ്രവീൺ ജയവിക്രമയുടെ ബൗളിങ്ങിൽ അവിഷ്​ക ഫെർണാണ്ടോക്ക്​ പിടി കൊടുത്താണ്​​ കളം വിട്ടത്​. 46 പന്ത്​ നേരിട്ട സഞ്​ജു അഞ്ചു ഫോറും ഒരു സിക്​സുമുതിർത്താണ്​ 46ലെത്തിയത്​.

ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെര​ഞ്ഞെടുക്കുകയായിരുന്നു. 23 ഓവർ പിന്നിടവേ, മഴ കാരണം കളി നിർത്തി​വെച്ചപ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ 147 റൺസെടുത്തിട്ടുണ്ട്​. പത്തു റൺസുമായി മനീഷ്​ പാണ്ഡെയും 22 റൺസെടുത്ത്​ സൂര്യകുമാർ യാദവുമാണ്​ ക്രീസിൽ. നേരത്തേ ക്യാപ്​റ്റൻ ശിഖർ ധവാൻ (13) എളുപ്പം മടങ്ങിയശേഷം സഞ്​ജുവും പൃഥി ഷായും (49 പന്തിൽ 49) രണ്ടാം വിക്കറ്റിൽ 74 റൺസ്​ കൂട്ടുകെട്ടുയർത്തിയാണ്​ ടീമിന്‍റെ രക്ഷക്കെത്തിയത്​. 

Tags:    
News Summary - Sanju Out For 46 In Debut One-day Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT