Posted On
date_range Updated On
date_range തെൻറ പ്രിയപ്പെട്ട 'മാരുതി 800' വീണ്ടെടുക്കാൻ ആരാധകരുടെ സഹായം ചോദിച്ച് സചിൻ
മുംബൈ: ബി.എം.ഡബ്ല്യൂ, ഫെരാറി, നിസാൻ ജി.ടി.ആർ... സചിൻ ടെണ്ടുൽകറുടെ ശേഖരത്തിലുള്ള സൂപ്പർ കാറുകളുടെ നിരയാണിത്. കോടികൾ വിലയുള്ള ആഡംബര വാഹനങ്ങൾ. പക്ഷേ, സചിന് ഇപ്പോഴും ഏറ്റവും പ്രിയം തെൻറ ആദ്യ കാറായ മാരുതി 800 തന്നെ. പ്രഫഷനൽ ക്രിക്കറ്ററായ ശേഷം പ്രതിഫലമായി ലഭിച്ച പണംകൊണ്ട് ആദ്യം വാങ്ങിയ കാർ. ഏറെ വൈകാരിക അടുപ്പമുള്ള കാർ പക്ഷേ, ഇപ്പോൾ സചിെൻറ കൈയിലില്ല.
കളിത്തിരക്കിനിടയിൽ കൈവിട്ടുപോയ തെൻറ പ്രിയ വാഹനം തിരികെ കിട്ടിയെങ്കിലെന്ന് ആശിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ. ഒരു ടോക് ഷോയിൽ പെങ്കടുക്കവെയാണ് ആദ്യ കാറുമായുള്ള വൈകാരിക അടുപ്പം സചിൻ പങ്കുവെച്ചത്. ''ആ കാർ തിരികെ ലഭിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. എന്നെ കേൾക്കുന്ന ആർക്കെങ്കിലും അതിെൻറ ഉടമയെ കണ്ടെത്താനായാൽ അറിയിക്കണം'' -സചിൻ സഹായം തേടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.