വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ രഹസ്യമിതാണ്; ഫേസ്ബുക്ക് പോസ്റ്റുമായി സചിൻ

മുംബൈ: ഐ.പി.എല്ലിൽ  ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ വൈഭവിന്റെ ഇന്നിങ്സിന്റെ ചേരുവകളെന്തെന്ന വെളിപ്പെടുത്തി സചിൻ ​തെണ്ടുൽക്കർ. ഭയമില്ലാത്ത ബാറ്റിങ് രീതി, ബാറ്റിന്റെ വേഗത, ലെങ്ത് വേഗം മനസിലാക്കാനുള്ള കഴിവ്, പന്തിലേക്ക് ഊർജം കൈമാറാനുള്ള കഴിവ് എന്നിവയാണ് വൈഭവിന്റെ തകർപ്പൻ ഇന്നിങ്സിന് പിന്നിലെന്ന് സചിൻ പറഞ്ഞു. മികച്ച രീതിയിലാണ് വൈഭവ് കളിച്ചതെന്നും സചിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ 11 സിക്സറും ഏഴ് ഫോറുമടിച്ച് 35 പന്തിൽ സെഞ്ച്വറി തികച്ച വൈഭവ് 38 പന്തിൽ നിന്നും 101 റൺസ് നേടിയാണ് പുറത്തായത്. തനിക്ക് നേരെ പന്തുമായി എത്തിയ എല്ലാവരെയും ഒരു കാരുണ്യവുമില്ലാതെയാണ് വൈഭവ് എന്ന 14 കാരൻ സമീപിച്ചത്. ഐ.പി.എല്ലിലെ ഒരു ഇന്ത്യക്കാരന്‍റെ വേഗതയേറിയ സെഞ്ച്വറിയും ഐ.പി.എല്ലിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയുമെല്ലാം അടിച്ചെടുത്താണ് ഈ കുട്ടിത്താരം കളം വിട്ടത്.

പവർപ്ലേയിൽ നിന്നും മാത്രം ആറ് സിക്സറാണ് യുവതാരത്തിന്‍റെ ഇന്നിങ്സിലുണ്ടായത്. മറ്റൊരു കൗതുകമായ കാര്യമാണ് ക്രിക്കറ്റ് ആരാധകർ ഇതിൽ നിന്നും കണ്ടെത്തിയത്. മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ ഒമ്പത് മത്സരത്തിൽ നിന്നും വെറും അഞ്ച് സിക്സർ മാത്രമാണ് നേടിയത്. ഒരു മത്സരത്തിൽ നിന്നും മാത്രം വൈഭവ് ഇത് മറികടന്നിരിക്കുകയാണ്. ഇതാണ് ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.

അതേസമയം, താൻ ഇന്ന് നേടിയ നേട്ടങ്ങൾക്ക് നന്ദി പറയേണ്ടത് അമ്മയോടും പിതാവിനോടുമാണെന്ന പ്രതികരണവുമായി വൈഭവും രംഗത്തെത്തി. തനിക്ക് പ്രാക്ടീസിന് പോകുന്നതിന് മുമ്പ് ഭക്ഷണം തയാറാക്കാനായി അമ്മ അതിരാവിലെ തന്നെ എഴുന്നേൽക്കാറുണ്ടായിരുന്നുവെന്നാണ് വൈഭവ് പറയുന്നത്.

മൂന്ന് മണിക്കൂർ മാത്രമാണ് അമ്മ ഉറങ്ങാറുള്ളത്. താൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ ജോലി വിട്ടു. ​സഹോദരനാണ് ഇപ്പോൾ ജോലി ചെയ്ത് വീട്ടുകാര്യങ്ങൾ നോക്കുന്നത്. ഇപ്പോൾ താൻ നേടിയ നേട്ടങ്ങൾക്ക് പിന്നിൽ കുടുംബാംഗങ്ങളാണെന്നും വൈഭവ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വൈഭവ് ഇക്കാര്യം പറയുന്നത്.

Tags:    
News Summary - sachin fb post on vaibhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.