റൊണാൾഡോ, മെസ്സി, എംബാപ്പെ... ഇവരാരുമല്ല; രോഹിത് ശർമ കാണാനാഗ്രഹിക്കുന്ന ആ ലോക ഫുട്ബാളർ പിന്നെ ആരാകും?

നായകൻ രോഹിത് ശർമ ഫോം വീണ്ടെടുത്ത മത്സരത്തിൽ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ആറു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് രോഹിത് തന്‍റെ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരാളുടെ പേര് വെളിപ്പെടുത്തിയത്.

അതൊരു ലോക ഫുട്ബാളറാണ്, ലോകം കണ്ട മികച്ച പന്തുകളിക്കാരിൽ ഒരാൾ. എന്നെങ്കിലും നേരിട്ടു കാണുകയാണെങ്കിൽ ആ ഫുട്ബാളറോട് ചോദിക്കാൻ രോഹിത്തിന്‍റെ മനസ്സിൽ ഒരുപിടി ചോദ്യങ്ങളുമുണ്ട്. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയോ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയോ, ഫ്രാൻസിന്‍റെ കിലിയൽ എംബാപ്പെയോ അല്ല ആ ഫുട്ബാളൾ. താരം കളമൊഴിഞ്ഞെങ്കിലും ലക്ഷകണക്കിന് ആരാധകൾ ഇപ്പോഴും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനാണ് രോഹിത്തിന്‍റെ ഇഷ്ടതാരം.

കഴിഞ്ഞദിവസം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് നേരിട്ട് കാണാനാഗ്രഹിക്കുന്ന ഇഷ്ട ഫുട്ബാളറുടെ പേര് വെളിപ്പെടുത്തിയത്. 2006 ലോകകപ്പ് ഫൈനലിൽ എതിർ ടീമിലെ താരത്തെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനെ കുറിച്ചും സ്പാനിഷ് കരുത്തരായ റയൽ മഡ്രിഡിന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതിനെ കുറിച്ചുമെല്ലാം സിദാനോട് ചോദിക്കാനുണ്ടെന്ന് രോഹിത് പറയുന്നു.

‘സിനദിൻ സിദാൻ. സൂപ്പർ താരത്തോട് ചോദിക്കാൻ ഒത്തിരിയുണ്ട്, ആ കളിയിൽ അവൻ എങ്ങനെ തലകൊണ്ട് ഇടിച്ചു വീഴ്ത്തി? എന്താണ് അതിന് പ്രേരിപ്പിച്ചത്? റയൽ മാഡ്രിഡിന്റെ മാനേജറായിരിക്കെ, ടീമിനെ യുവേഫ കിരീടത്തിലേക്ക് കൈപിടിച്ചുയർത്തിയത്. എല്ലാ മത്സരങ്ങളിലും സ്ഥിരത നിലനിർത്താനും ടീമിന്റെ മികച്ച പ്രകടനം പുറത്തെടുക്കാനും എങ്ങനെ കഴിഞ്ഞു? ഇതൊക്കെയാണ് ഞാൻ അദ്ദേഹത്തോട് ചോദിക്കുന്ന കാര്യങ്ങൾ, ഒരുപക്ഷേ ഇതിലും കൂടുതൽ’ -രോഹിത് വ്യക്തമാക്കി.

Tags:    
News Summary - Rohit Sharma wants to meet this footballer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT