ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതൽ സിക്സ്; അതിവേഗത്തിൽ 550 സിക്സ്; രോഹിത്ത് റെക്കോഡുകളുടെ തോഴൻ
ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഓസീസിനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരം കൂടിയാണ് ഇന്ത്യൻ നായകൻ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 550 സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും രോഹിത്തിന്‍റെ പേരിലായി. 471 ഇന്നിങ്സില്‍നിന്നാണ് താരത്തിന്‍റെ നേട്ടം. ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററായ വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയിലിനെയാണ് രോഹിത് മറികടന്നത്. 471 ഇന്നിങ്സ് പൂര്‍ത്തിയാക്കുമ്പോള്‍ 548 സിക്സറുകളായിരുന്നു ഗെയിലിന്‍റെ നേട്ടം. രോഹിത്ത് മത്സരത്തിൽ 57 പന്തിൽ 81 റൺസെടുത്തു. അഞ്ചു സിക്സുകളും പറത്തി.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഗെയ്‍ലിന്‍റെ റെക്കോഡിനരികിലാണ് രോഹിത്ത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 553 സിക്സുകളാണ് മുൻ വിൻഡീസ് താരത്തിന്‍റെ പേരിലുള്ളത്. രണ്ടാമതുള്ള രോഹിത്തിന് 551 സിക്സുകളും. ഈ ഫോം തുടരുകയാണെങ്കിൽ രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിൽ തന്നെ രോഹിത്ത് ഈ റെക്കോഡും മറികടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.