Posted On
date_range Updated On
date_range ക്വാറന്റീൻ കഴിഞ്ഞ് രോഹിത് ഇന്ത്യൻ ടീമിനൊപ്പം; ഉമേഷിന് പകരം ഷർദുൽ
സിഡ്നി: 14 ദിവസത്തെ ക്വാറൻറീനും കഴിഞ്ഞ് രോഹിത് ശർമ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വ്യാഴാഴ്ച സഹതാരങ്ങൾക്കൊപ്പം അദ്ദേഹം പരിശീലനത്തിനുമിറങ്ങി. അതിനിടെ പരിക്കേറ്റ ഉമേഷ് യാദവിനെ മൂന്നാം ടെസ്റ്റിൽനിന്നും ഒഴിവാക്കി. ഷർദുൽ ഠാകുർ ആവും പകരക്കാരൻ.
ടി. നടരാജനെ പരിഗണിക്കുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഒരു മത്സരം മാത്രം കളിച്ച നടരാജനെക്കാൾ പരിചയം ഷർദുലിനാണ് എന്ന നിലയിലാണ് പരിഗണന നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.