'ലഖ്നോവിൽ നിന്നും പുറത്താക്കി'; മറുപടിയുമായി ഋഷഭ് പന്ത്

വളരെ മോശം സീസണാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ലഖ്നോ സൂപ്പർ ജയന്‍റസ് നായകനുമായിരുന്ന ഋഷബ് പന്തിന് ഈ വർഷത്തെ ഐ.പി.എൽ. ഐ.പി.എല്ലിലെ എക്കാലത്തേയും വലിയ തുക‍യായ 27 കോടിക്കാണ് പന്തിനെ ലഖ്നോ ടീമിലെത്തിച്ചത്. എന്നാൽ ഒരു തരത്തിലും താരത്തിന് നീതിപുലർത്താൻ സാധിച്ചില്ല. സീസണിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കുന്ന സൂപ്പർ ജയന്‍റ്സ് പന്തിനെ ടീമിൽ നിന്നും പുറത്താക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

പ്രചരിക്കുന്ന വ്യാജമാണെന്നും കുറച്ചുകൂടി ഉത്തരവാദിത്തത്തിൽ വാർത്തകൾ പങ്കുവെക്കണമെന്നും ഋഷഭ് പന്ത് തന്നെ തുറന്നടിച്ചു. എക്‌സില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു ലഖ്‌നൗ ക്യാപ്റ്റന്‍.

സമൂഹമാധ്യത്തില്‍ 'ബ്രേക്കിങ് ന്യൂസ്' എന്ന പേരിലാണ് ഋഷഭ് പന്തുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രചരിച്ചത്. '2026ലെ ഐപിഎല്‍ സീസണിനു മുന്നോടിയായി ഋഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍നിന്ന് റിലീസ് ചെയ്‌തേക്കും. പന്തിനും നല്‍കിയ 27 കോടി രൂപ കുറച്ചു കൂടിപ്പോയി എന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍', ഇതായിരുന്നു പോസ്റ്റ്.

'വ്യാജ വാർത്തയിലൂടെ കൂടുതൽ ശ്രദ്ധ കിട്ടിയേക്കും. എന്നാൽ എല്ലാം വ്യാജ വാർത്തയിലൂടെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കരുത്. വ്യാജ വാർത്തയേക്കാളും അജണ്ടകൾ മുൻപിൽ കണ്ടുള്ള വാർത്തകളേക്കാളും വിശ്വസനീയമായ വാർത്തകൾ നൽകുന്നത് ഗുണം ചെയ്യും. നന്ദി, നല്ല ദിവസം ആശംസിക്കുന്നു. സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാം,' ഋഷഭ് പന്ത് എക്സിൽ കുറിച്ചു.


എന്നാൽ ഋഷഭ് പന്തിന്റെ ട്വീറ്റിന് വീണ്ടും പ്രകോപനപരമായ വാക്കുകളുമായാണ് വൈഭവ് ഭോല എന്നയാൾ എത്തിയത്. "ലക്നൗ സൂപ്പർ ജയന്റ്സിൽ തീരുമാനങ്ങൾ എടുക്കുന്നത് പന്ത് ആണെന്ന് ഞാൻ കരുതുന്നില്ല. ക്യാപ്റ്റനായിരുന്നാലും ഇല്ലെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ലക്നൗ മാനേജ്മെന്റ് ആണ്. അവർ ഇക്കാര്യത്തിൽ വ്യക്തത വരുത്തട്ടെ. നന്ദി, ഐപിഎല്ലിലെ അവസാന രണ്ട് മത്സരങ്ങൾ ക്യാപ്റ്റനായി ആസ്വദിക്കു, " ഋഷഭ് പന്തിന് മറുപടിയായി മാധ്യമപ്രവർത്തകൻ പറഞ്ഞത് ഇങ്ങനെ.

Tags:    
News Summary - Rishabh Pant dismisses social media talks about his imminent LSG exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.